കൊച്ചി: എറണാകുളം ലോകസഭാ മണ്ഡലത്തില്‍ ഇക്കുറി 68.27 ശതമാനം പോളിംഗ്. ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ചാലക്കുടിയില്‍ 71.84 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. കോട്ടയം, ഇടുക്കി ലോകസഭാ മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള മൂവാറ്റുപുഴ, കോതമംഗലം, പിറവം മണ്ഡലങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തിയാല്‍ ജില്ലയിലെ ആകെ പോളിംഗ് ശതമാനം 69.42 ആണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം രാത്രി 10 വരെയുള്ള കണക്കാണിത്. ജില്ലയില്‍ 70.38 ശതമാനം പുരുഷന്മാരും 67.57 ശതമാനം സ്ത്രീകളും 32.25 ശതമാനം ട്രാന്‍സ്ജെന്‍ഡര്‍മാരുമാണ് വോട്ട് രേഖപ്പെടുത്തിയത്. പോളിംഗ് സമയം കഴിഞ്ഞും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയുണ്ടായിരുന്നതിനാല് അന്തിമ വോട്ട് ശതമാനം ഇതിലും ഉയര്‍ന്നേക്കും.
നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ കുന്നത്തുനാടിലാണ് ഉയര്‍ന്ന പോളിംഗ്. 78.12 ശതമാനം. 65.73 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ പിറവത്താണ് കുറവ് ആളുകള്‍ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ കുന്നത്തുനാടില്‍ 84.40 ശതമാനമായിരുന്നു പോളിംഗ്. പിറവത്ത് 75.13 ശതമാനവും.
മറ്റ് മണ്ഡലങ്ങളിലെ പോളിംഗ് നില (ബ്രാക്കറ്റില്‍ 2019ലെ ശതമാനം): പെരുമ്പാവൂര്‍ 73.24 (81.71), അങ്കമാലി 68.32(79.93), ആലുവ 70.66(80.44), കളമശേരി 70.55(80.14), പറവൂര്‍ 72.81(81.70), വൈപ്പിന്‍ 71 (78.37), കൊച്ചി 66.35 (75.21), തൃപ്പൂണിത്തുറ 67.66 (77.14), തൃക്കാക്കര 66.29(76.06), എറണാകുളം 62.42(73.29), മൂവാറ്റുപുഴ 68.41 (77.85), കോതമംഗലം 70.04(79.84).
എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ 1324047 വോട്ടര്‍മാരില്‍ 903914 പേരാണ് വോ്ട്ട് ചെയ്തത്. ഇവരില്‍ 640662 പുരുഷ വോട്ടര്‍മാരില്‍ 450835 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 683370 സ്ത്രീ വോട്ടര്‍മാരില്‍ 453112 സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തി. 15 ട്രാന്‍സ്ജെന്‍ഡര്‍മാരില്‍ നാലു പേര് വോട്ട് ചെയ്തു.
ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ ആകെ 1310529 വോട്ടര്‍മാരില്‍ 941612 പേര് വോട്ട് രേഖപ്പെടുത്തി. ഇതില്‍ 634347 പുരുഷ വോട്ടര്‍മാരില്‍ 459917 പേരും, 676161 സ്ത്രീ വോട്ടര്‍മാരില്‍ 481687 പേരും വോട്ട് രേഖപ്പെടുത്തി. 21 ട്രാന്‍സ്ജെന്‍ഡര്‍മാരില്‍ എട്ടു പേരും വോട്ട് ചെയ്തു.
രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചത് മുതല്‍ ബൂത്തുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വെയില് കനത്തതോടെ പോളിംഗ് മന്ദഗതിയിലായി. ഉച്ചയോടെ 50 ശതമാനത്തോളം പോളിംഗ് എത്തിയിരുന്നു. വൈകുന്നേരം നാലോടെ വീണ്ടും പോളിംഗ് നില ഉയര്‍ന്നു. പോളിംഗ് സമയം അവസാനിച്ചിട്ടും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. വോട്ടിംഗ് മെഷീനുകളിലെ സാങ്കിതിക തകരാറുകളും വോട്ടിംഗിന് വേണ്ടിവന്ന അധിക സമയവും മൂലം പോളിംഗ് വൈകി.
കിഴക്കമ്പലത്ത് സംഘര്‍ഷം
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്തില്‍ ട്വന്റി 20 പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ കയ്യേറ്റം. ട്വന്റി 20 ഏരിയ സെക്രട്ടറി ഡോളി കുര്യാക്കോസ് കണ്ണിനു പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. ട്വന്റി 20 പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കെട്ടിയുണ്ടാക്കിയ ബൂത്തില്‍ സിപിഎം പ്രവര്‍ത്തകരെത്തി ആക്രമണം അഴിച്ചുവിട്ടുവെന്നാണ് ട്വന്റി 20 പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. വനിതാപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരെ ആക്രമണമുണ്ടായതായും ആരോപണമുണ്ട്.