തൃ​ക്കാ​ക്ക​ര​യി​ൽ ഹോസ്റ്റ​ലു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം വ്യാപകം
Monday, April 29, 2024 4:31 AM IST
കാ​ക്ക​നാ​ട്: തൃക്കാ​ക്ക​ര​യി​ൽ ഹോസ്റ്റ​ലു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മോ​ഷ​ണം പ​തി​വാ​കു​ന്നു. എ​ൻ​ജി​ഒ ക്വേ​ർ​ട്ടേ​ഴ്സി​ന് സ​മീ​പം ഇ​ല്ല​ത്ത് മു​ഗ​ൾ ജം​ഗ്ഷ​നി​ലു​ള്ള ഹോ​സ്റ്റ​ലി​ൽ ന​ട​ന്ന മോ​ഷ​ണ​മാ​ണ് ഇ​തി​ൽ ഒ​ടു​വി​ല​ത്തേ​ത്.

ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​ക്ക് ശേ​ഷം ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ ഹോ​സ്റ്റ​ൽ അ​ന്തേ​വാ​സി​ക​ളാ​യ യു​വാ​ക്ക​ളു​ടെ വി​ല​കൂ​ടി​യ നാ​ല് മൊ​ബൈ​ൽ ഫോ​ണു​ക​ൾ, എ​ടി​എം കാ​ർ​ഡും പ​ണ​വും അ​ട​ങ്ങു​ന്ന പ​ഴ്സു​ക​ൾ, ഡ്ര​സു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്.

ര​ണ്ട് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ചി​റ്റേ​ത്തു​ക​ര​യി​ലും, കു​ഴി​ക്കാ​ട്ട​മൂ​ല​യി​ലും സ​മാ​ന രീ​തി​യി​ൽ മോ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പ്ര​തി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.