തെ​രു​വു​നാ​യ് ആ​ക്ര​മ​ണം: ഇ​ര​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ജ​ന​സേ​വ​യു​ടെ ഹെ​ൽ​പ്പ് ലൈ​ൻ
Monday, April 29, 2024 4:31 AM IST
ആ​ലു​വ: തെ​രു​വു​നാ​യ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​ൻ ജ​ന​സേ​വ ഹെ​ൽ​പ് ലൈ​ൻ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്നു. ജ​ന​സേ​വ തെ​രു​വു​നാ​യ വി​മു​ക്ത കേ​ര​ള സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്.

ഹെ​ൽ​പ് ലൈ​ൻ 9633361101 എ​ന്ന ന​മ്പ​റി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് 6 മ​ണി വ​രെ നി​യ​മ​സ​ഹാ​യ​വും മ​റ്റും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​മെ​ന്ന് മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഡോ. ​ടോ​ണി ഫെ​ർ​ണാ​ണ്ട​സ്, ചെ​യ​ർ​മാ​ൻ ജോ​സ് മാ​വേ​ലി എ​ന്നി​വ​ർ അ​റി​യി​ച്ചു.

2018 ലെ ​സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം റി​ട്ട. ജ​സ്റ്റീ​സ് സി​രി​ജ​ഗ​ൻ അ​ധ്യ​ക്ഷ​നാ​യു​ള്ള ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​രാ​കു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​ത്.

എ​ന്നാ​ൽ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും ഇ​ങ്ങ​നെ ഒ​രു ന​ഷ്ട​പ​രി​ഹാ​രം സ​ർ​ക്കാ​രി​ൽ​നി​ന്ന് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ജ​ന​സേ​വ തെ​രു​വു​നാ​യ വി​മു​ക്ത കേ​ര​ള സം​ഘം ആ​രോ​പി​ച്ചു.