അങ്കമാലി കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാൻഡിൽ ബ​സി​നടി​യി​ല്‍​പ്പെ​ട്ട വ​യോ​ധി​ക​ൻ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Monday, April 29, 2024 4:31 AM IST
അ​ങ്ക​മാ​ലി: കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ൻ​ഡി​ല്‍ യാ​ത്ര​ക്കാ​ര​ന്‍ ക​യ​റു​ന്ന​തി​ന് മു​ന്പേ വണ്ടി എടുത്ത​തോ​ടെ ബ​സി​ന് അ​ടി​യി​ൽ​പ്പെ​ട്ട വ​യോ​ധി​ക​ൻ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. പി​റ​കു​വ​ശ​ത്തെ ഡോ​റി​ലൂ​ടെ യാ​ത്ര​ക്കാ​ര​ന്‍ ബ​സി​ലേ​ക്ക് ക​യ​റു​ന്ന​ത് ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ക​ണ്ടി​രു​ന്നി​ല്ല. വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ത്ത​തോ​ടെ സ്റ്റാ​ൻ​ഡി​ലെ മ​റ്റ് യാ​ത്ര​ക്കാ​ര്‍ ഒ​ച്ച​വെ​ച്ചാ​ണ് ഇ​ത് നി​ര്‍​ത്തി​ച്ച​ത്.

വ​ണ്ടി​യു​ടെ അ​ടി​യി​ല്‍ വീ​ണ ആ​ൾ ഇ​തി​നി​ടെ ഡ്രൈ​വ​റു​ടെ സ​മീ​പ​മെ​ത്തി​യ​തോ​ടെ ഇ​വ​ർ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​വു​മാ​യി. കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ല്‍ ന​ട​ന്ന സം​ഭ​വ​മാ​യി​രു​ന്നി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ർ ആ​രും തി​രി​ഞ്ഞ് നോ​ക്കി​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. സ്റ്റാ​ൻ​ഡി​ലെ സെ​ക്യൂ​രി​റ്റി സ്റ്റാ​ഫും പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ര്‍ ആ​രോ​പി​ച്ചു.