പ്ലാ​ന്‍റേ​ഷ​ൻ വാ​ലി ടൂ​റി​സം: കെ​ടു​കാ​ര്യ​സ്ഥ​ത​യിൽ ന​ഷ്ട​ത്തി​ലേ​ക്കോ?
Monday, April 29, 2024 4:31 AM IST
അ​ങ്ക​മാ​ലി: പ്ലാ​ന്‍റേ​ഷ​ന്‍ കോ​ർ​പ​റേ​ഷ​ന്‍ ടൂ​റി​സ​ത്തി​ലൂ​ടെ സാ​മ്പ​ത്തി​ക നേ​ട്ടം ല​ക്ഷ്യ​മി​ട്ട് തു​ട​ങ്ങി​യ പ്ലാ​ന്‍റേ​ഷ​ന്‍ വാ​ലി ടൂ​റി​സം പ​ദ്ധ​തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും കൊ​ടു​കാ​ര്യ​സ്ഥ​ത​യി​ൽ ഇ​ത് ന​ഷ്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ.

ഇ​ന്‍റേ​ണ​ല്‍ ഓ​ഡി​റ്റ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ര്‍ മൂ​ടി​വ​യ്ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

തെ​റ്റാ​യ രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തി​നാ​ൽ പ്ലാ​ന്‍റേ​ഷ​ന് ല​ഭി​ക്കേ​ണ്ട വ​രു​മാ​നം ജീ​വ​ന​ക്കാ​രു​ടെ സ്വ​ന്തം പോ​ക്ക​റ്റി​ലേ​ക്ക് പോ​കു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം.

സി​പി​ഐ​യു​ടെ കൈ​യി​ലു​ള്ള വ​കു​പ്പി​നോ​ട് സി​പി​എം ക​ണ്ട​ഭാ​വം ന​ടി​ക്കു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​ലൂ​ടെ ടൂ​റി​സം രം​ഗ​ത്ത് സ്വ​കാ​ര്യ ലോ​ബി​ക​ള്‍ കോ​ടി​ക​ള്‍ കൊ​യ്യു​മ്പോ​ഴാ​ണ് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​വാ​തെ പൊ​തു​മേ​ഖ​ല ന​ഷ്ട​ത്തി​ലേ​ക്ക് കൂ​പ്പ്കു​ത്തു​ന്ന​ത്.