കു​റ്റി​പ്പു​ഴ ക്രൈ​സ്റ്റ് രാ​ജ് ഹൈ​സ്‌​കൂ​ള്‍ പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പി​ച്ചു
Monday, April 29, 2024 4:31 AM IST
കൊ​ച്ചി: കു​റ്റി​പ്പു​ഴ ക്രൈ​സ്റ്റ് രാ​ജ് ഹൈ​സ്‌​കൂ​ളി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ര്‍ ഫാ. ​ജോ​ഷി വേ​ഴ​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ന​ലൂ​ര്‍ ബി​ഷ​പ് ഡോ. ​സി​ല്‍​വ​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഒ​എ​സ്എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന കാ​രു​ണ്യ​ഭ​വ​ന പ​ദ്ധ​തി​യു​ടെ ആ​ദ്യ വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ന ബാ​ബു നി​ര്‍​വ​ഹി​ച്ചു. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് ഒ​എ​സ്എ സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ന്‍ കു​ര്യാ​ക്കോ​സ് അ​വ​ത​രി​പ്പി​ച്ചു.

പ്ര​ധാ​നാ​ധ്യാ​പി​ക സി.​പി. ലീ​ന, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. അ​ബ്ദു​ള്‍ ജ​ബ്ബാ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബി പു​തു​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.