താ​ര​മെ​ത്തി, കു​ട്ടി​ക​ളു​ടെ ക്യാ​ന്പ് ആ​വേ​ശ​ഭ​രി​തം
Monday, April 29, 2024 4:48 AM IST
ഇ​ല​ഞ്ഞി: സി​നി​മാ താ​ര​വും, സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​കാ​ന്ത് മു​ര​ളി ഇ​ല​ഞ്ഞി അ​പ്ബീ​റ്റ്സ് ക​ൾ​ച്ച​റ​ൽ അ​ക്കാ​ദ​മി​യി​ലെ​ത്തി. ഇ​ല​ഞ്ഞി അ​പ്ബീ​റ്റ്സ് ക​ൾ​ച്ച​റ​ൽ അ​ക്കാ​ദ​മി​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക വെ​ക്കേ​ഷ​ൻ ക്യാ​ന്പി​ലാ​ണ് ശ്രീ​കാ​ന്ത് മു​ര​ളി എ​ത്തി​യ​ത്.

ക്യാ​ന്പി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ പ്രി​യ താ​ര​ത്തെ ക​ണ്ട് കു​ട്ടി​ക​ൾ ആ​വേ​ശ​ഭ​രി​ത​രാ​യി. സ്വ​ന്തം നാ​ടാ​യ ഇ​ല​ഞ്ഞി ആ​ല​പു​രം ഗ​വ. സ്കൂ​ളി​ലെ 147-ാം ന​ന്പ​ർ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്തി​യ​താ​യി​രു​ന്നു താ​രം. ഇ​തി​നി​ട​യാ​ണ് കു​ട്ടി​ക​ളെ കാ​ണാ​ൻ താ​രം സ​മ​യം ക​ണ്ടെ​ത്തി​യ​ത്.

വെ​ക്കേ​ഷ​ൻ ക്യാ​ന്പു​ക​ൾ കു​ട്ടി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ അ​ഡി​ക്ഷ​ൻ കു​റ​യ്ക്കു​വാ​നും ഏ​കാ​ന്ത​ത അ​ക​റ്റാ​നും പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​മെ​ന്നും, കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും ക​ലാ​രം​ഗ​ത്തും മി​ക​വ് തെ​ളി​യി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും ശ്രീ​കാ​ന്ത് മു​ര​ളി പ​റ​ഞ്ഞു. 67 കു​ട്ടി​ക​ളാ​ണ് നി​ല​വി​ൽ ക്യാ​ന്പി​ലു​ള്ള​ത്. ക്യാ​ന്പ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ശ്രീ​ദേ​വി ശ്രേ​യ​സ്, ബി​നു പീ​റ്റ​ർ, ജീ​ന, അ​രു​ണി​മ എ​ന്നി​വ​രാ​ണ് കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.