ഒ​ന്നാം കാ​തോ​ലി​ക്ക ബാ​വ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി
Monday, April 29, 2024 4:48 AM IST
പി​റ​വം: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ പ്ര​ഥ​മ കാ​തോ​ലി​ക്ക പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് പൗ​ലോ​സ് പ്ര​ഥ​മ​ൻ (മു​റി​മ​റ്റ​ത്തി​ൽ) ബാ​വ​യു​ടെ 111-ാം മ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് പാ​മ്പാ​ക്കു​ട സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ചെ​റി​യ​പ​ള്ളി​യി​ൽ കൊ​ടി​യേ​റി.

കു​ർ​ബാ​ന​യ്ക്കും ക​ബ​റി​ങ്ക​ലെ ധൂ​പ​പ്രാ​ർ​ത്ഥ​ന​ക്കും ശേ​ഷം വി​കാ​രി ഫാ. ​അ​ബ്ര​ഹാം പാ​ല​പ്പി​ള്ളി​ൽ കൊ​ടി​യേ​റ്റി​യ​ത്. സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വാ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലും, അ​ങ്ക​മാ​ലി ഭ​ദ്രാ​സ​നാ​ധി​പ​ൻ യൂ​ഹാ​നോ​ൻ മാ​ർ പോ​ളി​കാ​ർ​പ്പോ​സ്, ഇ​ടു​ക്കി ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യാ​സ് മാ​ർ സേ​വേ​റി​യോ​സ് എ​ന്നി​വ​രു​ടെ സ​ഹ​കാ​ർ​മി​ക​ത്വ​ത്തി​ലു​മാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്.

ബു​ധ​നും വ്യാ​ഴ​വും രാ​വി​ലെ 7.30 ന് ​കു​ർ​ബാ​ന. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 5.30 മു​ത​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കും. കാ​ക്കൂ​ർ സെ​ന്‍റ് തോ​മ​സ് കു​രി​ശി​ങ്ക​ലും, പ​രു​മ​ല മാ​ർ ഗ്രി​ഗോ​റി​യോ​സ് ചാ​പ്പ​ലി​ലു​മാ​ണ് സ്വീ​ക​ര​ണം ന​ൽ​കു​ന്ന​ത്. സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന​യ്ക്കു ശേ​ഷം മു​ൻ വൈ​ദി​ക ട്ര​സ്റ്റി ഫാ. ​എം ഒ ​ജോ​ൺ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.30 ന് ​കാ​തോ​ലി​ക്ക ബാ​വ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന. തു​ട​ർ​ന്ന് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് ദാ​നം, പ്ര​സം​ഗം, ധൂ​പ​പ്രാ​ർ​ത്ഥ​ന, പ്ര​ദ​ക്ഷി​ണം, ആ​ശി​ർ​വാ​ദം, നേ​ർ​ച്ച​സ​ദ്യ .