കൊക്കോ വില ഉയരങ്ങളിൽ, തൈകൾക്ക് വൻ ഡിമാൻഡ്
Monday, April 29, 2024 4:48 AM IST
കോ​ത​മം​ഗ​ലം: കൊ​ക്കോ വി​ല ഉ​യ​ർ​ന്ന​തോ​ടെ കൊ​ക്കോ തൈ​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രേ​റി. പ​ച്ച പ​രി​പ്പി​ന് 500 രൂ​പ​യും ഉ​ണ​ക്ക പ​രി​പ്പി​ന് 1000നു ​മു​ക​ളി​ലു​മാ​ണ് വി​ല. ഇ​ത്ര​യും ഉ​യ​ർ​ന്ന വി​ല ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​യ്ക്കു​മ​പ്പു​റ​ത്താ​ണ്.

വി​ല ഉ​യ​ർ​ന്ന​തോ​ടെ കൊ​ക്കോ കൃ​ഷി​യോ​ടു​ള്ള താ​ത്പ​ര്യം ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ വ​ർ​ധി​ച്ചു. കാ​ർ​ഷി​ക ന​ഴ്സ​റി​ക​ളി​ൽ കൊ​ക്കോ തൈ​ക​ൾ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും അ​നു​ദി​നം വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് ന​ഴ്സ​റി ഉ​ട​മ​ക​ൾ പ​റ​ഞ്ഞു.

തൈ​ക​ളു​ടെ വി​ല്പ​ന സാ​ധാ​ര​ണ ജൂ​ണോ​ടെ തു​ട​ങ്ങു​ന്ന​ത്. ഈ ​വ​ർ​ഷം ഏ​പ്രി​ൽ ത​ന്നെ ആ​വ​ശ്യ​ക്കാ​ർ എ​ത്തി​ത്തു​ട​ങ്ങി. തൈ​ക​ൾ വി​ല്പ​ന​യ്ക്ക് ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന​താ​ണ് ന​ഴ്സ​റി ഉ​ട​മ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്നം. ഇ​തി​നോ​ട​കം ത​ന്നെ വ​ൻ ഓ​ർ​ഡ​ർ ല​ഭി​ച്ച​താ​യി അ​വ​ർ പ​റ​ഞ്ഞു.

കൊ​ക്കോ പ​രി​പ്പി​ന്‍റെ വി​ല​യും തൈ​ക​ളു​ടെ ആ​വ​ശ്യ​ക​ത​യും വ​ർ​ധി​ച്ച​തോ​ടെ തൈ​ക​ളു​ടെ വി​ല​യും ഉ​യ​ർ​ന്നു. വി​ത്തി​ന് വി​ല കൂ​ടി​യ​താ​ണ് തൈ​ക​ളു​ടെ വി​ല​യി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം 15 രൂ​പ -20 രൂ​പ നി​ര​ക്കി​ലാ​യി​രു​ന്നു തൈ​ക​ളു​ടെ വി​ല്പ​ന. ഈ ​വ​ർ​ഷ​മി​ത് 30 രൂ​പ - 40 രൂ​പ​യി​ലെ​ത്തി നി​ൽ​ക്കു​ക​യാ​ണ്. വി​ല ഇ​നി​യും ഉ​യ​രാ​നാ​ണ് സാ​ധ്യ​ത.