വാ​ട്ട​ര്‍ മെ​ട്രോ യാ​ത്രി​ക​ർ 20 ല​ക്ഷം ക​ട​ന്നു
Monday, April 29, 2024 4:48 AM IST
കൊ​ച്ചി: സ​ര്‍​വീ​സ് ആ​രം​ഭി​ച്ച് ഒ​രു വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ള്‍ കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 20 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ് 25ന് ​ഒ​ന്നാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ച് മൂ​ന്നു ദി​വ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് വാ​ട്ട​ര്‍ മെ​ട്രോ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ല് കൂ​ടി താ​ണ്ടു​ന്ന​ത്.

സ​ര്‍​വീ​സ് ആ​രം​ഭി​ച്ച് ആ​റു മാ​സം​കൊ​ണ്ട് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 10 ല​ക്ഷം പി​ന്നി​ട്ടി​രു​ന്നു. ഇ​തി​ല്‍ 17 ല​ക്ഷ​ത്തോ​ളം യാ​ത്ര​ക്കാ​രും ആ​ദ്യം സ​ര്‍​വീ​സ് ആ​രം​ഭി​ച്ച എ​റ​ണാ​കു​ളം-​വൈ​പ്പി​ന്‍ റൂ​ട്ടി​ലും വൈ​റ്റി​ല-​കാ​ക്ക​നാ​ട് റൂ​ട്ടി​ലും യാ​ത്ര ചെ​യ്ത​വ​രാ​ണ്.

14 ബോ​ട്ടു​ക​ളു​മാ​യി അ​ഞ്ചു റൂ​ട്ടു​ക​ളി​ലാ​ണ് വാ​ട്ട​ര്‍​മെ​ട്രോ​യ്ക്ക് നി​ല​വി​ല്‍ സ​ര്‍​വീ​സ് ഉ​ള്ള​ത്. അ​ഞ്ചു റൂ​ട്ടു​ക​ളി​ല്‍​കൂ​ടി ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കൊ​ച്ചി വാ​ട്ട​ര്‍​ മെ​ട്രോ ലി​മി​റ്റ​ഡ്.