വ​ർ​ക്ക്ഷോ​പ്പി​ൽ കി​ട​ന്ന ലോ​റി​ക്ക് തീ​പി​ടി​ച്ചു
Monday, April 29, 2024 4:48 AM IST
മൂ​വാ​റ്റു​പു​ഴ: വ​ർ​ക്ക് ഷോ​പ്പി​ൽ കി​ട​ന്ന ലോ​റി​ക്ക് തീ​പി​ടി​ച്ചു. ആ​ട്ടാ​യം നി​ര​പ്പ് മ​ണ്ടോ​ത്തു​പ​ടി​യി​ൽ പാ​ല​ത്തി​ങ്ക​ൽ പി.​എ​സ്. അ​ഷ​റ​ഫി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​ല​ത്തി​ങ്ക​ൽ വ​ർ​ക്കോ​ഷോ​പ്പി​ൽ കി​ട​ന്ന ലോ​റി​ക്കാ​ണ് തീ​പി​ടി​ച്ച​ത്.

പാ​ല​ത്തി​ങ്ക​ൽ ബോ​ഡി ബി​ൽ​ഡിം​ഗ് വ​ർ​ക്ക് ഷോ​പ്പി​ൽ പ​ണി​ക്ക് വേ​ണ്ടി കൊ​ണ്ടു​വ​ന്നി​ട്ടി​രു​ന്ന ലോ​റി​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി തീ​പി​ടി​ച്ച​ത്. കാ​ര​ണം വ്യ​ക്ത​മ​ല്ല. മൂ​വാ​റ്റു​പു​ഴ അ​ഗ്നി​ശ​മ​ന ര​ക്ഷാ സേ​ന അ​സി​സ്റ്റ​ന്‍റ് ഫ​യ​ർ ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് ഇ​ക്ക്ബാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു.

സീ​നി​യ​ർ ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യു ഓ​ഫീ​ർ സി.​എം. നൗ​ഷാ​ദ്, ഓ​ഫീ​സ​ർ​മാ​രാ​യ ജി.​എ​സ്. ര​ജ്ഞി​ത്, ആ​ർ. വി​ഷ്ണു, കെ.​എം. റി​യാ​സ് എ​ന്നി​വ​രാ​ണ് തീ​യ​ണ​ച്ച​ത്. മ​റ്റു​വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് തീ​പ​ട​രാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.