ഡ​യ​ബ​റ്റി​ക് ഫുട്ട് ചി​കി​ത്സ​: "ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ണ​ല്‍ റേ​ഡി​യോ​ള​ജി​യു​ടെ മു​ന്നേ​റ്റം പ്ര​തീ​ക്ഷ ന​ല്‍​കു​ന്നു'
Monday, April 29, 2024 4:48 AM IST
കൊ​ച്ചി: പ്ര​മേ​ഹ രോ​ഗി​ക​ളു​ടെ പാ​ദ​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന രോ​ഗാ​വ​സ്ഥ​യാ​യ ഡ​യ​ബ​റ്റി​ക് ഫു​ട്ടി​ന്‍റെ ചി​കി​ത്സ​യി​ല്‍ ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ണ​ല്‍ റേ​ഡി​യോ​ള​ജി​യു​ടെ മു​ന്നേ​റ്റം പ്ര​തീ​ക്ഷ ന​ല്കു​ന്ന​തെ​ന്ന് വി​ദ​ഗ്ധ​ർ. റ​മ​ദ റി​സോ​ര്‍​ട്ടി​ൽ നടന്ന ഇ​ന്ത്യ​ന്‍ സൊ​സൈ​റ്റി ഓ​ഫ് വാ​സ്‌​കു​ലാ​ര്‍ ആ​ന്‍​ഡ് ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ണ​ല്‍ റേ​ഡി​യോ​ള​ജി (ഐ​എ​സ്‌​വി​ആ​ര്‍) കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ വാ​ര്‍​ഷി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്ത​ത്.

ഹൈ​ബി ഈ​ഡ​ന്‍ എം​പി ഡ​യ​ബ​റ്റി​ക് ഫൂ​ട്ട് ശാ​സ്ത്ര സെ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​സ്‌​വി​ആ​ര്‍ കേ​ര​ള ചാ​പ്റ്റ​ര്‍ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ. ​ശ്രീ​കാ​ന്ത് മൂ​ര്‍​ത്തി, കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ റേ​ഡി​യോ​ള​ജി ഹെ​ഡ് ഡോ. ​കെ. രാ​ജേ​ന്ദ്ര​ന്‍, ഐ​എം​എ കൊ​ച്ചി സെ​ക്ര​ട്ട​റി ഡോ. ​ജോ​ര്‍​ജ് തൂ​ക്കു​ളം,

ഐ​എ​സ്‌​വി​ആ​ര്‍ കേ​ര​ള ചാ​പ്റ്റ​ര്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​രാ​ജേ​ഷ് ആ​ന്‍റ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ശ​ക്തി പാ​ര്‍​വ​തി എ​ന്നി​വ​ര്‍ പ്രസംഗിച്ചു. ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി നൂ​റി​ല​ധി​കം ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ണ​ല്‍ റേ​ഡി​യോ​ള​ജി​സ്റ്റു​ക​ളും മ​റ്റ് വി​ദ​ഗ്ധ​രും സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.