സ്ത്രീ ​സു​ര​ക്ഷ​യ്ക്കാ​യി യു​ഡി​എ​ഫ് പ്ര​മേ​യം
Tuesday, April 30, 2024 6:10 AM IST
കൊ​ച്ചി: സ്ത്രീ​ക​ള്‍​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഡ്വ. ആ​ന്‍റ​ണി കു​രീ​ത്ത​റ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

ന​ഗ​ര​സ​ഭ​യി​ലെ ജീ​വ​ന​ക്കാ​രാ​യ സ്ത്രീ​ക​ള്‍​ക്കു പോ​ലും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​നാ​കാ​ത്ത​ത് ല​ജ്ജാ​ക​ര​മാ​ണെ​ന്നും ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ന്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ ആ​ഭ്യ​ന്ത​ര പ​രാ​തി സ​മി​തി (ഇ​ന്‍റേ​ണ്‍​ല്‍ കം​പ്ലൈ​ന്‍റ് ക​മ്മി​റ്റി) രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​വേ​ശ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​ച്ചി ന​ഗ​ര​സ​ഭ പ​ള്ളു​രു​ത്തി സോ​ണ​ല്‍ ഓ​ഫീ​സി​ല്‍ റ​വ​ന്യൂ വി​ഭാ​ഗ​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്കു നേ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

സു​പ്രീം​കോ​ട​തി വി​ധി​പ്ര​കാ​രം ആ​ഭ്യ​ന്ത​ര പ​രാ​തി സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് നി​യ​മം ഉ​ണ്ടാ​യി​ട്ടും ആ​യി​ര​ക്ക​ണ​ക്കി​ന് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി ചെ​യ്യു​ന്ന കൊ​ച്ചി ന​ഗ​ര​സ​ഭ​യി​ല്‍ ഇ​ത്ത​രം സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ക്കാ​ത്ത​ത് ന​ഗ​ര​സ​ഭ​യു​ടെ വീ​ഴ്ച​യാ​ണെ​ന്ന് ആ​ന്‍റ​ണി കു​രീ​ത്ത​റ​യും യു​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി എം.​ജി. അ​രി​സ്‌​റ്റോ​ട്ടി​ലും ആ​രോ​പി​ച്ചു.

പ്രി​വ​ന്‍​ഷ​ന്‍ പ്രൊ​ഹി​ബി​ഷ​ന്‍ ആ​ന്‍​ഡ് റി​ഡ്ര​സി​ല്‍ ആ​ക്ട് പ്ര​കാ​രം നാ​ല് പേ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യാ​ണ് രൂ​പീ​ക​രി​ക്കേ​ണ്ട​ത്. ഇ​തി​ല്‍ ര​ണ്ട് അം​ഗ​ങ്ങ​ള്‍ സ്ഥാ​പ​ന​ത്തി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും മ​റ്റ് ര​ണ്ടു പേ​ര്‍ എ​ന്‍​ജി​ഒ​യി​ല്‍ നി​ന്നു​ള്ള​വ​രു​മാ​ക​ണ​മെ​ന്നും ആ​ന്‍റ​ണി കു​രീ​ത്ത​റ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ശൈ​ല ത​ദേ​വൂ​സ് പ്ര​മേ​യ​ത്തെ പി​ന്താ​ങ്ങി.