തിരുനാൾ: നാ​യ​ര​മ്പ​ലം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ
Tuesday, April 30, 2024 6:10 AM IST
വൈ​പ്പി​ൻ: നാ​യ​ര​മ്പ​ലം സാ​ൻ​ജോ​പു​രം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളി​ന് ഫാ. ​വ​ർ​ഗീ​സ് മ​ണ​വാ​ള​ൻ കൊ​ടി​യേ​റ്റി. നാ​ളെ​യാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ. രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കി​ട്ട് പ്ര​സു​ദേ​ന്തി​മാ​രു​ടെ വാ​ഴ്ച്ച. വൈ​കി​ട്ട് നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.

ക​ള​മ​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ

ക​ള​മ​ശേ​രി: ക​ള​മ​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ തൊ​ഴി​ലാ​ളി മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യോ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളി​ന് ഇ​ട​പ്പ​ള്ളി ഫൊ​റോ​ന പ​ള​ളി വി​കാ​രി ഫാ. ​ആ​ന്‍റ​ണി മ​ടത്തും​പ​ടി കൊ​ടി​യേ​റ്റി. തി​രു​നാ​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന 211 പ്ര​സു​ദേ​ന്തി​മാ​ർ​ക്ക് സ്മ​ര​ണ തി​രി​ക​ൾ ന​ൽ​കി​ക്കൊ​ണ്ട് ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് പെ​രേ​പ്പാ​ട​ൻ പ്ര​സു​ദേ​ന്തി വാ​ഴ്ച ന​ട​ത്തി.

വേ​സ്പ​ര ദി​ന​മാ​യ ഇ​ന്നും തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ​യും വൈ​കി​ട്ട് 5. 30 ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​യി​രി​ക്കും. ഇ​ന്ന് രാ​ജ​ഗി​രി പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ബെ​ന്നി നെ​ൽ​ക്ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.