എ​ട്ട് സ്മാ​ർ​ട് ഫോ​ണു​ക​ൾ ക​വ​ർ​ന്ന ആ​സാം സ്വ​ദേ​ശി പി​ടി​യി​ൽ
Tuesday, April 30, 2024 6:10 AM IST
ആ​ലു​വ: ബേ​ക്ക​റി ജീ​വ​ന​ക്കാ​ർ താ​മ​സി​ക്കു​ന്ന മു​റി​യി​ൽ​നി​ന്ന് എ​ട്ട് സ്മാ​ർ​ട് ഫോ​ണു​ക​ൾ ക​വ​ർ​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ആ​ലു​വ ടൗ​ൺ പോ​ലീ​സ് പി​ടി​കൂ​ടി. ആ​സാം സ്വ​ദേ​ശി ആ​ഷി​ക് ഷെ​യ്ഖ്(30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

20 ന് ​രാ​ത്രി കു​ട്ട​മ​ശേ​രി​യി​ലെ ബേ​ക്ക​റി ജീ​വ​ന​ക്കാ​രു​ടെ മു​റി​യി​ൽ​നി​ന്നാ​ണ് വി​ല കൂ​ടി​യ എ​ട്ട് മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഒ​രേ സ​മ​യം മോ​ഷ​ണം പോ​യ​ത്. മോ​ഷ്ടാ​വി​നെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ന​ട​ന്ന ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി മാ​റ​മ്പി​ള്ളി​യി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം താ​മ​സി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച കേ​സി​ൽ ആ​റ് മാ​സ​ത്തെ ജ​യി​ൽ ശി​ക്ഷ ഇ​യാ​ൾ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.