അറ്റകുറ്റപ്പണിക്ക് ശേഷം മൂ​ടാ​ത്ത കു​ഴി​യി​ൽ വീ​ണ് സ്കൂട്ടർ യാ​ത്രി​ക​ന് പ​രി​ക്ക്
Tuesday, April 30, 2024 6:32 AM IST
ക​രു​മാ​ലൂ​ർ: കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കു ശേ​ഷം കൃ​ത്യ​മാ​യി മൂ​ടാ​ത്ത കു​ഴി​യി​ൽ വീ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​ന് പ​രി​ക്ക്. ആ​ലു​വ-​പ​റ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ൽ ഷാ​പ്പു​പ​ടി​ക്ക് സ​മീ​പ​ത്തെ കു​ഴി​യി​ൽ വീ​ണാ​ണ് ആ​ല​ങ്ങാ​ട് മ​റി​യ​പ്പ​ടി സ്വ​ദേ​ശി​ക്ക് കാ​ൽ​പാ​ദ​ത്തി​നും കൈ​യ്ക്കും പ​രി​ക്കേ​റ്റ​ത്.

ക​രു​മാ​ലൂ​ർ ഷാ​പ്പു​പ​ടി​ക്കും ആ​ശു​പ​ത്രി​പ്പ​ടി​ക്കും ഇ​ട​യി​ലാ​യാ​ണ് ക​ഴി​ഞ്ഞ മാ​സം കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യ​ത്. തു​ട​ർ​ന്ന് ചോ​ർ​ച്ച​യ​ട​ച്ചെ​ങ്കി​ലും റോ​ഡി​ലെ കു​ഴി മൂ​ടാ​തെ അ​തേ​പ​ടി
ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. ഇ​തോ​ടെ ഇ​തു​വ​ഴി പോ​കു​ന്ന വാ​ഹ​ന യാ​ത്രി​ക​ർ കു​ഴി​യി​ൽ വീ​ഴു​ന്ന​ത് സ്ഥി​രം സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്.

രാ​ത്രി​കാ​ല​ത്താ​ണ് ഏ​റെ​യും അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത്. ഇ​ന്ന​ലെ പ​രി​ക്കേ​റ്റ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​നെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും, എ​ത്ര​യും വേ​ഗം റോ​ഡി​ലെ കു​ഴി കൃ​ത്യ​മാ​യി മു​ട​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.