ഹെ​റോ​യി​നു​മാ​യി ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി പി​ടി​യി​ൽ
Tuesday, April 30, 2024 6:32 AM IST
പെ​രു​മ്പാ​വൂ​ർ: 36 കു​പ്പി ഹെ​റോ​യി​നു​മാ​യി ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ആ​സാം നൗ ​ഗാ​വ് ജൂ​റി​യ സ്വ​ദേ​ശി സ​ദി​ക്കു​ൽ ഇ​സ്‌​ലാം (25)നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പെ​രു​മ്പാ​വൂ​ർ മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്ത് നി​ന്നാ​ണ് വി​ൽ​പ്പ​ന​യ്ക്കി​ട​യി​ൽ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ഒ​രു കു​പ്പി​ക്ക് ആ​യി​രം രൂ​പ നി​ര​ക്കി​ൽ ആ​ണ് വി​ൽ​പ്പ​ന ന​ട​ത്തി വ​ന്നി​രു​ന്ന​ത്. വി​ൽ​പ്പ​ന ന​ട​ത്തി​ കി​ട്ടി​യ 9000 രൂ​പ​യോ​ളം ഇ​യാ​ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി.

നേ​ര​ത്തെ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. പെ​രു​മ്പാ​വൂ​ർ എ​എ​സ്പി മോ​ഹി​ത് രാ​വ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടോ​ണി ജെ. ​മ​റ്റം, എഎ​സ്ഐ പി.​എ അ​ബ്ദു​ൽ മ​നാ​ഫ് , സീ​നി​യ​ർ സിപിഒ ​മാ​രാ​യ ടി.​എ​ൻ. മ​നോ​ജ് കു​മാ​ർ, ടി.​എ.അ​ഫ്സ​ൽ, ബെ​ന്നി ഐ​സ​ക് എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.