തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ളു​മാ​യി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട ആ​ള്‍ അ​റ​സ്റ്റി​ല്‍
Tuesday, April 30, 2024 6:32 AM IST
കൊ​ച്ചി: വ്യാ​ജ ഫേ​സ് ബു​ക്ക് ഐ​ഡി ഉ​പ​യോ​ഗി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളെ​ന്ന ത​ര​ത്തി​ല്‍ പോ​സ്റ്റ് ഇ​ട്ട​യാ​ള്‍ അ​റ​സ്റ്റി​ല്‍. വെ​ണ്ണ​ല സ്വ​ദേ​ശി​യും നി​ല​വി​ല്‍ കാ​ക്ക​നാ​ട് തു​തി​യൂ​ര്‍ സെ​ന്‍റ് മേ​രി​സ് എ​ല്‍​പി സ്‌​കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന പൊ​ട്ട​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ പി.​എ മു​ഹ​മ്മ​ദ് ഷാ​ജി (51)യെ​യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​മാ​യി​രു​ന്നു പ്ര​തി വ്യാ​ജ ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ട് വ​ഴി ഇ​ക്കാ​ര്യം പോ​സ്റ്റ് ചെ​യ്ത​ത്. സൈ​ബ​ര്‍ ഡോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.