പി​വി​ഐ​പി എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫീ​സി​ൽ സ​മ​രം നടത്തി
Wednesday, May 1, 2024 7:08 AM IST
ചോ​റ്റാ​നി​ക്ക​ര: പെ​രി​യാ​ർ​വാ​ലി ക​നാ​ലി​ലൂ​ടെ മാ​സ​ത്തി​ൽ മൂ​ന്നു ത​വ​ണ വെ​ള്ളം എ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ചോ​റ്റാ​നി​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ പി​വി​ഐ​പി എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫീ​സി​ലെ​ത്തി സ​മ​രം നടത്തി. ചോ​റ്റാ​നി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാണ് സമരം നടത്തി‍യത്.

പി​വി​ഐ​പി അ​സി. എ​ൻ​ജി​നീ​യ​ർ, അ​സി.​എ​ക്സി​കു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​വ​ശ്യ​മാ​യ വെ​ള്ളം ല​ഭ്യ​മാ​ക്കാ​മെ​ന്ന അ​സി.​എ​ക്സി​കു​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ ഉ​റ​പ്പി​ന്മേ​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.