നി​ർ​മാ​ണ​ത്തി​നി​ടെ തൊ​ഴി​ലാ​ളി കി​ണ​റി​ൽ വീ​ണു മ​രി​ച്ചു
Thursday, May 9, 2024 10:45 PM IST
മൂ​വാ​റ്റു​പു​ഴ: കി​ണ​ർ നി​ർ​മാ​ണ​ത്തി​നി​ടെ 30 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലേ​ക്ക് കാ​ൽ​വ​ഴു​തി വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. പാ​യി​പ്ര ക​ല്ലൂ​കു​ടി​യി​ൽ രാ​ജ​ൻ (61) ആ​ണ് മ​രി​ച്ച​ത്. ന​ഗ​ര​സ​ഭ ആ​റാം വാ​ർ​ഡി​ലെ തൃ​ക്ക​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ 11.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​ന കി​ണ​റി​ലി​റ​ങ്ങി രാ​ജ​നെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്ന്. ഭാ​ര്യ: ര​മ​ണി. മ​ക്ക​ൾ: രാ​ജീ​വ്, രാ​ജി. മ​രു​മ​ക്ക​ൾ: ശീ​ത​ൾ, അ​ഖി​ൽ.

സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ സി​ദ്ധീ​ക്ക്, ഇ​സ്മാ​യി​ൽ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ നി​ബി​ൻ ബോ​സ് എ​ന്നി​വ​ർ കി​ണ​റ്റി​ലി​റ​ങ്ങി​യാ​ണ് രാ​ജ​നെ പു​റ​ത്തെ​ടു​ത്ത​ത്.