ഓഹരി വിപണിയില്‍ ഉയർന്ന വരുമാന വാഗ്ദാനം: 25 കോടി തട്ടിയ പ്രതി വലയിൽ
Friday, May 17, 2024 4:24 AM IST
കൊ​ച്ചി: ഓ​ഹ​രി വി​പ​ണി​യി​ല്‍ നി​ക്ഷേ​പം ന​ട​ത്തി ഉ​യ​ര്‍​ന്ന വ​രു​മാ​നം വാ​ഗ്ദാ​നം ചെ​യ്ത് നൂ​റി​ൽ​പ​രം ആ​ളു​ക​ളി​ല്‍ നി​ന്നാ​യി 25 കോ​ടി രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്ത​യാ​ള്‍ അ​റ​സ്റ്റി​ല്‍.

ക​ണ്ണൂ​ര്‍ കൂ​വ​ശേ​രി സ്വ​ദേ​ശി​യും നി​ല​വി​ല്‍ ചി​റ​യ്ക്ക​ല്‍ പു​തി​യ​തെ​രു​വി​ല്‍ താ​മ​സി​ക്കു​ന്ന​തു​മാ​യി സു​നീ​ഷ് ന​മ്പ്യാ​രെ (44) ആ​ണ് ക്രൈം​ബ്രാ​ഞ്ച് സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം എ​റ​ണാ​കു​ളം യൂ​ണി​റ്റ് അ​റ​സ്റ്റ് ചെ​യ്ത​ത്.

നം ​ഇ​ന്‍​ഡ​ക്‌​സ് ഡെ​റി​വേ​റ്റീ​വ്‌ എ​ന്ന പേ​രി​ല്‍ ക​മ്പ​നി ര​ജി​സ്റ്റ​ര്‍ ചെ​യ്ത ശേ​ഷം ഈ ​ക​മ്പ​നി പ്ര​ഫ​ഷ​ണ​ലാ​യി ഷെ​യ​ര്‍ ട്രേ​ഡിം​ഗ് ബി​സി​ന​സ് ന​ട​ത്തു​ന്ന സ്ഥാ​പ​ന​മാ​ണെ​ന്നു​വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്.

ഷെ​യ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ വി​ദ​ഗ്ധ​നാ​ണെ​ന്നും ല​ണ്ട​നി​ല്‍ ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്നു അ​തു​വ​ഴി ഡെ​റി​വേ​റ്റീ​വ് ട്രേ​ഡിം​ഗി​ല്‍ വി​ദ​ഗ്ധ​നാ​ണെ​ന്നും ഇ​ട​പാ​ടു​കാ​രെ വി​ശ്വ​സി​പ്പി​ച്ചി​രു​ന്ന പ്ര​തി 20 മു​ത​ല്‍ 30 ശ​ത​മാ​നം വ​രെ വാ​ര്‍​ഷി​ക ലാ​ഭ​വും വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്.

തു​ട​ക്ക​ത്തി​ല്‍ ര​ണ്ടോ മൂ​ന്നോ പേ​രി​ല്‍ നി​ന്നും ചെ​റി​യ തു​ക നി​ക്ഷേ​പം സ്വീ​ക​രി​ച്ച ശേ​ഷം നി​ക്ഷേ​പ​തു​ക​യി​ല്‍ നി​ന്ന് ത​ന്നെ ലാ​ഭ​വി​ഹി​തം ആ​യ​ച്ചു​കൊ​ടു​ത്ത് വി​ശ്വാ​സം നേ​ടി​യ ശേ​ഷം അ​വ​രെ ഉ​പ​യോ​ഗി​ച്ച് പു​തി​യ നി​ക്ഷേ​പ​ക​രെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​ത്ത​ര​ത്തി​ല്‍ ഗ​ള്‍​ഫി​ല്‍ ഉ​യ​ര്‍​ന്ന ജോ​ലി നോ​ക്കി​യി​രു​ന്ന ര​ണ്ടു പേ​രെ നി​ക്ഷേ​പ​ക​രാ​യി ചേ​ര്‍​ത്ത ശേ​ഷം അ​വ​ര്‍​ക്കും നി​ക്ഷേ​പ​ത്തു​ക​യി​ല്‍ നി​ന്ന് ലാ​ഭ​വി​ഹി​തം ന​ല്‍​കി വി​ശ്വാ​സം നേ​ടി. പി​ന്നീ​ട് ഇ​വ​രെ ഉ​പ​യോ​ഗി​ച്ച് ഗ​ള്‍​ഫി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ആ​ളു​ക​ളി​ല്‍ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഡോ​ക്ട​ര്‍​മാ​ര്‍, വ്യ​വ​സാ​യി​ക​ള്‍, ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ക്ക​മു​ള്ള​വ​രെ​യാ​ണ് ല​ക്ഷ്യം​വ​ച്ചി​രു​ന്ന​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.