പെ​രി​യാ​ര്‍ രാ​സ​മാ​ലി​ന്യ​ങ്ങ​ളു​ടെ "ബ്ര​ഹ്മ​പു​രം'
Wednesday, May 22, 2024 5:00 AM IST
കൊ​ച്ചി: ഏ​ലൂ​രി​ലെ വ്യ​വ​സാ​യ ശാ​ല​ക​ളി​ല്‍ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ പു​റന്ത​ള്ളി ഏ​താ​ണ്ട് രാ​സ​മാ​ലി​ന്യ​ങ്ങ​ളു​ടെ "ബ്ര​ഹ്മ​പു​രം' പോ​ല​യാ​യി​രി​ക്കു​ക​യാ​ണ് പെ​രി​യാ​ര്‍. ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച അ​ഭി​ഭാ​ഷ​ക കമ്മീഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പെ​രി​യാ​റി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ളു​ക​ളി​ല്‍ ലെ​ഡ്, ഇ​രു​മ്പ്, സി​ങ്ക്, കോ​പ്പ​ര്‍, കാ​ഡ്മി​യം എ​ന്നീ ഘ​ന​ലോ​ഹ​ങ്ങ​ളു​ടെ​യും എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍, ഡി​ഡി​റ്റി എ​ന്നീ കീ​ട​നാ​ശി​നി​ക​ളു​ടെ​യും സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്നു.

കൂ​ടാ​തെ കാ​ത്സ്യം, സ​ള്‍​ഫേ​റ്റ്, സ​ള്‍​ഫൈ​ഡ്, ഫ്‌​ളൂ​റൈ​ഡ്, ക്ലോ​റൈ​ഡ്, അ​മോ​ണി​ക് നൈ​ട്ര​ജ​ന്‍ എ​ന്നി​വ അ​മി​ത തോ​തി​ലും ക​ണ്ടെ​ത്തി​യി​രു​ന്നു. ജ​ല​ത്തി​ല്‍ അ​മോ​ണി​ക് നൈ​ട്ര​ജ​ന്‍റെ സാ​ന്നി​ധ്യം പാ​ടി​ല്ലാ​ത്ത​താ​ണ്. എ​ന്നാ​ല്‍ 1.4 മില്ലി ഗ്രാ​മി​ല്‍ കു​ടു​ത​ലാ​ണ് എ​ല്ലാ​യ്​പ്പോ​ഴും പെ​രി​യാ​റി​ലെ തോ​ത്.

പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​യി​ലാ​യി 280 വ്യ​വ​സാ​യ​ശാ​ല​ക​ളാ​ണ് ഉ​ള്ള​ത്. ഇ​വി​ടു​ന്നെ​ല്ലാ​മാ​യി വ​ര്‍​ഷം തോ​റും 2,000 കി​ലോ​ഗ്രാം മെ​ര്‍​ക്കു​റി​യും 10,095 കി​ലോ​ഗ്രാം സി​ങ്കും ഹെ​ക്‌​സ​വാ​ല​ന്‍റ് ക്രോ​മി​യ​വും 327 കി​ലോ​ഗ്രാം കോ​പ്പ​റും പു​ഴ​യി​ലേ​ക്ക് പു​റന്ത​ള്ളു​ന്ന​താ​യാ​ണ് ക​ണ​ക്ക്.

ഐ​ക്യ​രാ​ഷ്ട്ര പ​രി​സ്ഥി​തി സ​മി​തി ക​ര്‍​ശ​ന​മാ​യും നി​യ​ന്ത്രി​ക്ക​പ്പെ​ടേ​ണ്ട പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ആ​ള്‍​ഡ്രി​ന്‍, ക്ലാ​ര്‍​ഡേ​ന്‍, ഡൈ​ല്‍​ഡ്രി​ന്‍, എ​ന്‍​ഡ്രി​ന്‍, ഹെ​പ്റ്റ​ക്ലോ​ര്‍, ഹെ​ക്‌​സാ ക്ലോ​റോ​ബെ​ന്‍​സീ​ന്‍, മി​റെ​ക്‌​സ്, ടോ​ക്‌​സ​ഫീ​ന്‍ തു​ട​ങ്ങി മാ​ര​ക കീ​ട​നാ​ശി​നി​ക​ളു​ടെ സാ​ന്നി​ധ്യ​വും പെ​രി​യാ​റി​ല്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.