ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന: നാ​ലാം​ മൈ​ലി​ലെ ഹോ​ട്ട​ലും മാം​സ വി​ൽ​പ്പ​ന​ശാ​ല​യും പൂ​ട്ടിച്ചു
Wednesday, May 22, 2024 5:00 AM IST
ആ​ലു​വ: കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി 30 സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ ശു​ചി​ത്വ പ​രി​ശോ​ധ​ന​യി​ൽ ഒ​രു മാം​സ വി​ൽ​പ്പ​ന സ്റ്റാ​ളും ഹോ​ട്ട​ലും അ​ട​ച്ചു​പൂ​ട്ടി. പു​ക​വ​ലി മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ്‌ പ്ര​ദ​ർ​ശി​പ്പി​ക്കാ​തെ വി​ൽ​പ്പ​ന ന​ട​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നോ​ട്ടീ​സ് ന​ൽ​കി.

ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാം​സ വി​ൽ​പ്പ​ന​ശാ​ല പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. നാ​ലാം​മൈ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​വി​ൽ​പ്പ​ന ശാ​ല​യി​ലെ ജോ​ലി​ക്കാ​ർ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി.

ഗാ​ൽ​വനൈ​സ്ഡ് അ​ല്ലെ​ങ്കി​ൽ സ്റ്റീ​ൽ ഹു​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ന് പ​ക​രം തു​രു​മ്പു പി​ടി​ച്ച ഇ​രു​മ്പ് കൊ​ളു​ത്തു​ക​ളി​ൽ മാം​സം വി​ല്പ​ന​യ്ക്കാ​യി തൂ​ക്കി​യി​ട്ട​താ​യും ക​ണ്ടെ​ത്തി. മാം​സ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് പൊ​ടി​പ​ട​ല​ങ്ങ​ൾ പ​റ്റാ​ത്ത ത​ര​ത്തി​ൽ ഗ്ലാ​സ് വ​ച്ചാ​യി​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ആ​രോ​ഗ്യ വി​ഭാ​ഗം ന​ൽ​കി.

നാ​ലാം​മൈ​ൽ എം​ഇ​എ​സ് ജം​ഗ്ഷ​നി​ലെ ഒ​രു ഹോ​ട്ട​ലി​നും നോ​ട്ടീ​സ് ന​ൽ​കി. ഇ​വി​ടെ ജ​ല പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നി​ല്ല. ജീ​വ​ന​ക്കാ​ർ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളും ആ​ലു​വ - മൂ​ന്നാ​ർ സ്വ​കാ​ര്യ ബ​സ് റൂ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്.

ഹോ​ട്ട​ൽ -3, ടീ​ഷോ​പ്പ് -2, ബേ​ക്ക​റി -3, പ്രൊ​വി​ഷ​ൻ സ്റ്റോ​ർ -1, മീ​റ്റ് ഷോ​പ്പ് -2, വെ​ജി​റ്റ​ബി​ൾ ഷോ​പ്പ് -1, ഓ​ൾ​ഡ് എ​ജ് ഹോം -1, ​ബാ​ർ​ബ​ർ ഷോ​പ്പ് -1, സ്കൂ​ൾ -10, ഹോ​സ്റ്റ​ൽ -2, കാ​ന്‍റീ​ൻ -3, വീ​ട് -1 എ​ന്നി​വ​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പു​ക​വ​ലി മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ്‌ പ്ര​ദ​ർ​ശി​പ്പി​ക്കാ​തെ വി​ൽ​പ്പ​ന ന​ട​ത്തി​യ മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി.

കീ​ഴ്മാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ എം.​ഐ. സി​റാ​ജ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ കെ.​ബി. സ​ബ്ന, എം.​എം. സ​ക്കീ​ർ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ഉ​ണ്ടാ​കു​മെ​ന്ന് കീ​ഴ്മാ​ട് ആ​രോ​ഗ്യ​വി​ഭാ​ഗം അ​റി​യി​ച്ചു.