കൊ​ച്ചി മെ​ട്രോ കാ​ന നി​റ​ഞ്ഞു; വീ​ട്ടി​ൽ വെ​ള്ളം ക​യ​റി
Wednesday, May 22, 2024 5:00 AM IST
ആ​ലു​വ: ഇ​ന്ന​ലെ സ​ന്ധ്യ​യ്ക്ക് പെ​യ്ത മ​ഴ​യി​ൽ കൊ​ച്ചി മെ​ട്രോ​യു​ടെ കാ​ന നി​റ​ഞ്ഞ​തോ​ടെ ദു​രി​ത​ത്തി​ലാ​യി സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ. മെ​ട്രോ​യ്‌​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ആ​ലു​വ മു​ക്ക​ത്ത് സാ​ജി​ത ഷെ​രീ​ഫി​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് മ​ഴ വെ​ള്ളം ക​യ​റി​യ​ത്. വീ​ട്ടി​ലെ സോ​ഫ​യും അ​ടു​ക്ക​ള​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും വെ​ള്ള​ത്തി​ലാ​യി.

രാ​ത്രി ഉ​റ​ങ്ങാ​ൻ ബ​ന്ധു​വീ​ടി​നെ അ​ഭ​യം പ്രാ​പി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​യി​രി​ക്കു​ക​യാ​ണ് ഇ​വ​ർ. മെ​ട്രോ അ​ധി​കൃ​ത​രോ​ട് കാ​ന നി​റ​ഞ്ഞ കാ​ര്യം പ​ല​വ​ട്ടം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

അ​തേ​സ​മ​യം മെ​ട്രോ​യു​ടെ കാ​ന അ​വ​സാ​നി​ക്കു​ന്ന പെ​രി​യാ​റി​ൽ കൈ​വ​ഴി മേ​ഖ​ല മ​ണ്ണി​ട്ട് നി​ക​ത്തി​യ​താ​യി ആ​ക്ഷേ​പ​മു​ണ്ട്. ഇ​തോ​ടെ മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി.