തൃ​പ്പൂ​ണി​ത്തു​റ എ​സ്.​എ​ൻ ജം​ഗ്ഷ​നി​ൽ വൈ​ദ്യു​ത പോ​സ്റ്റി​ന് തീ​പി​ടി​ച്ചു
Wednesday, May 22, 2024 5:00 AM IST
തൃ​പ്പൂ​ണി​ത്തു​റ: എ​സ്.​എ​ൻ ജം​ഗ്ഷ​നി​ൽ വൈ​ദ്യു​ത പോ​സ്റ്റി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇന്നലെ വൈ​കി​ട്ട് 6.45 ഓ​ടെ​യാ​ണ് എ​സ്.​എ​ൻ ജം​ഗ്ഷ​നി​ൽ എ​രൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡ​രി​കി​ലെ പോ​സ്റ്റി​ന് തീ​പി​ടി​ച്ച​ത്. തി​ര​ക്കേ​റി​യ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ല​ങ്ങും വി​ല​ങ്ങും സ​ഞ്ച​രി​ക്കു​ന്ന സ​മ​യ​ത്ത് മി​നി​ട്ടു​ക​ളോ​ളം​നി​ന്ന് ക​ത്തി​യ പോ​സ്റ്റി​ൽ​നി​ന്ന് വൈ​ദ്യു​ത ക​മ്പി വേ​ർ​പെ​ട്ട് റോ​ഡി​ലേ​ക്ക് വീ​ണു.

ഉ​ട​ൻ ത​ന്നെ ഫീ​ഡ​ർ ട്രി​പ്പാ​യി വൈ​ദ്യു​തി നി​ല​ച്ച​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ ഉ​ട​നെ ഫീ​ഡ​ർ ഓ​ഫ് ചെ​യ്ത കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തെ​ത്തി പി​ന്നീ​ട് വൈ​ദ്യു​തി വി​ത​ര​ണം പു​ന​സ്ഥാ​പി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ ടൗ​ണി​ൽ ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യം വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു.