തു​ണി​ക്ക​ട​യി​ൽനി​ന്ന് ഉ​ടു​ന്പി​നെ പി​ടി​കൂ​ടി
Wednesday, May 22, 2024 5:09 AM IST
കൂ​ത്താ​ട്ടു​കു​ളം: തു​ണി​ക്ക​ട​യി​ലെ​ത്തി​യ ഉ​ടു​ന്പി​നെ പി​ടി​കൂ​ടി. മ​ണി​മ​ല​ക്കു​ന്ന് കോ​ള​ജി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ടെ​ക്സ്റ്റൈ​ൽ സ്ഥാ​പ​ന​ത്തി​നു​ള്ളി​ൽ​നി​ന്നു ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഉ​ടു​ന്പി​നെ പി​ടി​കൂ​ടി​യ​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നു​ള്ളി​ൽ ഉ​ടു​ന്പി​നെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് കടയുടമ കോ​ത​മം​ഗ​ലം ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ വി​വ​രം അ​റി​യി​ച്ചതിനെ തുടർന്ന് ലൈ​സ​ൻ​സ്ഡ് ക്യാ​ച്ച​ർ സെ​ബി തോ​മ​സ് സ്ഥാ​പ​ന​ത്തി​ലെ​ത്തു​ക​യും ഏ​റെ നേ​ര​ത്തെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം തു​ണി​ക​ൾ അ​ടു​ക്കി വ​ച്ചി​രി​ക്കു​ന്ന ത​ട്ടു​ക​ൾ​ക്ക് മു​ക​ളി​ൽ​നി​ന്ന് ഉ​ടു​ന്പി​നെ പി​ടി​കൂ​ടുകയുമായിരുന്നു.

ഒ​രാ​ഴ്ച മു​ന്പ് തു​ണി​ക്ക​ട​യ്ക്കു​ള്ളി​ൽ ഉ​ടു​ന്പി​നെ ക​ണ്ട​താ​യി ക​ട​യി​ലെ ജീ​വ​ന​ക്കാ​രി സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ക​ട​യി​ലെ തു​ണി​ത്ത​ര​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ട​യ്ക്കു​ള്ളി​ൽ ഉ​ടു​ന്പ് ഉ​ള്ള​താ​യി സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ക​ട​യ്ക്കു​ള്ളി​ൽ ഏ​റെ ദി​വ​സ​മാ​യി ഒ​ളി​ച്ചി​രു​ന്ന ഉ​ടു​ന്പി​നെ പി​ടി​കൂ​ടി​യ ആ​ശ്വാ​സ​ത്തി​ലാ​ണ് ക​ട​യു​ട​മ .