വാഴക്കുളം: മഞ്ഞള്ളൂർ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു. രാജീവ്ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി അനുസ്മരണയോഗം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുഭാഷ് കടയ്ക്കോട്ട് അധ്യക്ഷത വഹിച്ചു. കെ.ജി. രാധാകൃഷ്ണൻ, ടോമി തന്നിട്ടാമാക്കൽ, മാണി പിട്ടാപ്പിളളി,
കെ. ഭദ്രപ്രസാദ്, എൻ.കെ അനിൽകുമാർ, ജോണ് തെരുവത്ത്, സമീർ കോണിക്കൽ, വി.എം. സൈനുദ്ദീൻ, ജോണ്സണ് ഏബ്രഹാം, ജയിംസ് ജോഷി, കൃഷ്ണൻകുട്ടി പോത്താനിക്കാട്, കെ.വി. കുര്യാക്കോസ്, സന്തോഷ് ഐസക്, ബിന്ദു ഗോപി, ജിന്േറാ ടോമി, റ്റി.സി. അയ്യപ്പൻ, ബിജു ജോസഫ്, പോൾ ലൂയീസ്, റ്റി.എൻ. സുനിൽ, ജയ്സണ് വർഗീസ്, മേഴ്സി ജോർജ്, സീനത്ത് അഷറഫ്, എം.വി. മത്തായി, ജീമോൻ, പോൾ, ചാക്കോ കരിന്തോളിൽ, ജോസ് കൊട്ടുകാപ്പിളളിൽ, രതീഷ് മോഹനൻ, വി.ആർ. പങ്കജാക്ഷൻ നായർ, സാന്േറാസ് മാത്യു എന്നിവർ പ്രസംഗിച്ചു.
പിറവം: ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഭവനിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാർഷികം ആചരിച്ചു. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പി.സി. ജോസ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി കെ.ആർ. പ്രദീപ്കുമാർ, മുൻ ബ്ലോക്ക് പ്രസിഡന്റ് വിൽസണ് കെ. ജോണ്, നഗരസഭാ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, ഷാജു ഇലഞ്ഞിമറ്റം തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പുഷ്പാർച്ചന നടത്തി.
കോതമംഗലം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കോണ്ഗ്രസ് കോതമംഗലത്ത് ദേശീയോദ്ഗ്രഥന സദസ് സംഘടിപ്പിച്ചു. ഇന്ദിരാ ഭവനിൽ നടന്ന സദസിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഷമീർ പനക്കൽ അധ്യക്ഷത വഹിച്ചു. കെപിസിസി മുൻ നിർവാഹക സമിതി അംഗം കെ.പി. ബാബു അനുസ്മരണ പ്രഭാഷണം നടത്തി. എം.എസ്. എൽദോസ്, സിജു ഏബ്രഹാം, വി.വി. കുര്യൻ, ജോർജ് വർഗീസ്, എം.കെ. വേണു,
ഭാനുമതി രാജു, പ്രിൻസ് വർക്കി, പി.ആർ. അജി, പി.കെ. ചന്ദ്രശേഖരൻ നായർ, എൽദോസ് കീച്ചേരി, അനൂപ് ഇട്ടൻ, എം.എ. കരീം, ജെസി സാജു, സി.ജെ. എൽദോസ്, ജെയിംസ് കോറബേൽ, സണ്ണി വേളുക്കര, പരീദ് പട്ടമ്മാവുടി, നോബിൾ ജോസഫ്, സൈജന്റ് ചാക്കോ, സീതി മുഹമ്മദ്, പി.എ. പാദുഷ എന്നിവർ പ്രസംഗിച്ചു.
മൂവാറ്റുപുഴ: ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33-ാം ചരമ വാർഷിക ദിനം ആചരിച്ചു. കെപിസിസി നിർവാഹക സമിതി അംഗം വർഗീസ് മാത്യു അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കെ.എം. സലിം, പി.പി. എൽദോസ്, എൻ രമേശ്, കെ.എം. അബ്ദുൾ സലാം, കെ.വി. കമാലുദ്ദീൻ, എ.കെ. നാരായണൻ, എൻ.പി. തങ്കച്ചൻ, ടി.ആർ. സനിത, അരുണ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.