ഫു​ൾ എ ​പ്ല​സ് നേ​ടി​യ നേ​പ്പാ​ളി വി​ദ്യാ​ര്‍​ഥി​നി​യെ മ​ന്ത്രി ആദരിച്ചു
Tuesday, May 14, 2024 1:17 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ നേ​പ്പാ​ൾ സ്വ​ദേ​ശി​നി വി​നീ​ത എ​ന്ന മി​ടു​ക്കി​യെ മ​ന്ത്രി ഡോ.​ആ​ര്‍. ബി​ന്ദു നേ​രി​ട്ടെ​ത്തി അ​ഭി​ന​ന്ദി​ച്ചു.

ക​ല്ലേ​റ്റും​ക​ര ബി​വി​എം​എ​ച്ച്എ​സി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് വി​നി​ത. ക​ല്ലേ​റ്റും​ക​ര സ്‌​മോ​ള്‍ സ്‌​കെ​യി​ല്‍ ഇ​ന്‍​ഡ​സ്ട്രീ​സി​ല്‍ ന​ട​ത്തു​ന്ന ഏ​ഡി ആ​ന്‍​ഡ് സ​ണ്‍​സ് മി​ഠാ​യി ക​മ്പ​നി​യി​ലാ​ണ് വി​നീ​ത​യു​ടെ പി​താ​വ് ബാ​ല്‍ ബ​ഹാ​ദൂ​ര്‍ ജോ​ലി ചെ​യ്യു​ന്ന​ത്. അ​മ്മ പൂ​ജ. വി​ശാ​ല്‍, ജാ​ന​കി എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ള്‍. ക​ഴി​ഞ്ഞ 17 വ​ര്‍​ഷ​മാ​യി കേ​ര​ള​ത്തി​ല്‍ താ​മ​സി​ക്കു​ക​യാ​ണി​വ​ര്‍. ക​മ്പ​നി​യോ​ട് ചേ​ര്‍​ന്നു​ള്ള ഒ​റ്റ മു​റി​യി​ലാ​ണ് ഈ ​അ​ഞ്ചം​ഗ കു​ടും​ബം ക​ഴി​യു​ന്ന​ത്. പ​ഠ​ന​ത്തി​ലും പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലും മി​ടു​ക്കി​യാ​ണ് വി​നീ​ത. ഗൈ​ഡ്‌​സ് രാ​ജ്യ​പു​ര​സ്‌​കാ​ര​വും ഈ ​മി​ടു​ക്കി നേ​ടി​യി​ട്ടു​ണ്ട്.