വ​യ​ലൂ​ർ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പള്ളി തി​രു​നാ​ൾ
Saturday, May 4, 2024 1:56 AM IST
അ​ഗ​ളി:​ ഷോ​ള​യൂ​ർ വ​യ​ലൂ​ർ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് അ​റയ്​ക്ക​ൽ തി​രു​നാ​ൾ കൊ​ടി ഉ​യ​ർ​ത്തി ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. ജെ​ല്ലി​പ്പാ​റ സെ​ൻ പീ​റ്റേ​ഴ്സ് ച​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സൈ​മ​ൺ കൊ​ള്ള​ന്നൂ​ർ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം.​

ഞാ​യ​ർ രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു കു​ർ​ബാ​ന. ജെ​ല്ലി​പ്പാ​റ സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് വി​കാ​രി ഫാ.​ജോ​ൺ മ​രി​യ വി​യാ​നി ഒ​ല​ക്കേങ്കി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും.​ തു​ട​ർ​ന്ന് ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണ​വും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​വും. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് അ​റ​യ്ക്ക​ൽ, കൈ​കാ​ര​ന്മാ​രാ​യ ജോ​സ​ഫ് കോ​ക്ക​ണ്ട​ത്തി​ൽ. ജോ​സ​ഫ് കു​റ​ഞ്ഞി​ക്കാ​നം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.