അഗ്നി​ക്കി​ര​യാ​യ സ്ഥാപനത്തിന് വ്യാ​പാ​രി സ​ഹാ​യ നി​ധി കൈ​മാ​റി
Sunday, May 5, 2024 2:29 PM IST
അ​ല​ന​ല്ലൂ​ർ: ര​ണ്ടു​മാ​സം മു​മ്പ് അ​ല​ന​ല്ലൂ​ർ ച​ന്ത​പ്പ​ടി​യി​ൽ പൂ​ർ​ണമാ​യും അ​ഗ്നി​ക്കി​ര​യാ​യ വൈ​റ​സ് ലേ​ഡീ​സ് ആ​ൻ​ഡ് കി​ഡ്സ്‌ എ​ന്ന സ്ഥാ​പ​ന​ത്തി​ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​ല​ന​ല്ലൂ​ർ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച വ്യാ​പാ​രി സ​ഹാ​യ നി​ധി​യു​ടെ ആ​ദ്യഗ​ഡു അ​ഞ്ച് ല​ക്ഷം രൂ​പ അ​ല​ന​ല്ലൂ​ർ വ്യാ​പാ​ര ഭ​വ​നി​ൽ എ​ൻ. ഷം​സു​ദ്ദീൻ എംഎ​ൽഎ ​സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്ക് കൈ​മാ​റി.

വ്യാ​പാ​രി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി​ക​ളും സ​മൂ​ഹ​ത്തി​ലെ വി​വി​ധ രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ചേ​ർ​ന്ന് സ്വ​രൂ​പി​ക്കു​ന്ന പ​ണം പ്ര​ത്യേ​ക ബാങ്ക് അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച് സ്ഥാ​പ​ന​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ഘ​ട്ടംഘ​ട്ട​മാ​യി പ​ലി​ശ​യോ മ​റ്റു ചാ​ർ​ജു​ക​ളോ ഈ​ടാ​ക്കാ​തെ ന​ൽ​കു​ക​യും സ്ഥാ​പ​നം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി തി​രി​ച്ചു​ന​ൽ​കു​ന്ന രീ​തി​യി​ലാ​ണ് വ്യാ​പാ​രി സ​ഹാ​യ നി​ധി രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ അ​ൻ​പ​തു ല​ക്ഷം രൂ​പ സ്വ​രൂ​പി​ക്കാ​നാ​ണ് പ്ര​വ​ർ​ത്ത​ക​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

കെവിവി​ഇഎ​സ് അ​ല​ന​ല്ലൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബാ​ബു മൈ​ക്രോ​ടെ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹാ​യ നി​ധി ചെ​യ​ർ​മാ​ൻ സു​ബൈ​ർ തു​ർ​ക്കി പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കു​ക​യും റ​ഷീ​ദ് ആ​ലാ​യ​ൻ, പി. ​മു​സ്ത​ഫ, കെ. ​വേ​ണു​ഗോ​പാ​ൽ, പി.പി.കെ ​അ​ബ്ദു​റ​ഹി​മാ​ൻ, നി​യാ​സ് കൊ​ങ്ങ​ത്ത്, യൂ​സ​ഫ് ചോ​ല​യി​ൽ, ജെ​യിം​സ് തെ​ക്കേ​കു​റ്റ്, ഇ. ​ശ​ശി​പാ​ൽ, അ​ബ്ദു കീ​ട​ത്ത്, രാ​ധാ​കൃ​ഷ്ണ​ൻ ഉ​ണ്ണി​യാ​ൽ, പി.പി. രാ​ജ​ഗോ​പാ​ല​ൻ, യൂ​സ​ഫ് സി​റ്റി, പി. ​നാ​സ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.