മീ​നു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങി
Sunday, May 5, 2024 2:29 PM IST
നെ​ന്മാ​റ: അ​യി​ലൂ​ർ പാ​ളി​യ​മം​ഗ​ല​ത്ത് കു​ള​ത്തി​ലെ മീ​നു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങി. നെ​ന്മാ​റ സ്വ​ദേ​ശി ജ​യ​പ്ര​കാ​ശ​ിന്‍റെ ഒ​രേ​ക്ക​ർ വി​സ്തീ​ർ​ണ​മു​ള്ള കു​ള​ത്തി​ലെ മീ​നു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ച​ത്തു പൊ​ങ്ങി​യ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

ക​ടു​ത്ത ചൂ​ടാ​ണ് മീ​നു​ക​ൾ ചാ​വാ​ൻ ഇ​ട​യാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം. കു​ള​ത്തി​ൽ മൂ​ന്ന​ടി​യി​ലേ​റെ ആ​ഴ​ത്തി​ൽ വെ​ള്ള​മു​ണ്ട്. 7,000 മീ​ൻ​കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് കു​ള​ത്തി​ലി​ട്ടി​രു​ന്ന​ത്.

ചൂ​ട് തു​ട​രു​ന്ന​തി​നാ​ൽ ബാ​ക്കി​യു​ള്ള മീ​നു​ക​ളും ച​ത്തു​പോ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്. വി​ൽ​ക്കാ​ൻ പ​ാകമായ മീ​നു​ക​ൾ ന​ശി​ച്ച​തി​നാ​ൽ വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണു​ണ്ടാ​​യ​ത്.