പോ​ത്തു​ണ്ടി കു​ടി​വെ​ള്ള​ത്തി​നു കാ​ത്തി​രി​പ്പ് നീ​ളു​ന്നു; പദ്ധതി ഇഴഞ്ഞുതന്നെ...
Monday, May 6, 2024 1:28 AM IST
നെ​ന്മാ​റ: പോ​ത്തു​ണ്ടി ഡാ​മി​ൽ​നി​ന്നു​ള്ള ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ വി​പു​ലീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ല്ല. നി​ല​വി​ൽ അ​യി​ലൂ​ർ, നെ​ന്മാ​റ, മേ​ലാ​ർ​കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ കൂ​ടാ​തെ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​കൂ​ടി കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ 255 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​യാ​ണ് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പൂ​ർ​ത്തി​യാ​വാ​തി​രി​ക്കു​ന്ന​ത്.

2024 മാ​ർ​ച്ചി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യാ​ണ് നീ​ളു​ന്ന​ത്. ക​ടു​ത്ത ജ​ല​ക്ഷാ​മ​വും വ​ര​ൾ​ച്ച​യും നേ​രി​ടു​ന്ന സ​മ​യ​ത്ത് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്ക​ൽ വൈ​കു​ന്ന​ത്. എ​ല​വ​ഞ്ചേ​രി, പ​ല്ല​ശ​ന, എ​രി​മ​യൂ​ർ, ആ​ല​ത്തൂ​ർ, കാ​വ​ശേ​രി, പു​തു​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ​യാ​ണ് പ​ദ്ധ​തി​യി​ൽ അ​ധി​ക​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

2050 വ​രെ​യു​ള്ള ജ​ന​സം​ഖ്യാ വ​ർ​ധ​ന മാ​ന​ദ​ണ്ഡ​മാ​ക്കി ഒ​രാ​ൾ​ക്ക് പ്ര​തി​ദി​നം 100 ലി​റ്റ​ർ വെ​ള്ള​മെ​ന്ന ക​ണ​ക്കി​ൽ ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യം. കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ജ​ല​സം​ഭ​ര​ണി​ക​ളു​ടെ എ​ല​വ​ഞ്ചേ​രി, പ​ല്ലാ​വൂ​ർ, എ​രു​മ​യൂ​ർ ശു​ദ്ധ​ജ​ല​സം​ഭ​ര​ണി​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ആ​ദ്യ​ഘ​ട്ട​ത്തി​ലെ 12.5 ദ​ശ​ല​ക്ഷം ലി​റ്റ​ർ ശു​ചീ​ക​ര​ണ പ്ലാ​ന്‍റി​നു പു​റ​മെ 26.5 ദ​ശ​ല​ക്ഷം ലി​റ്റ​ർ വെ​ള്ളം ശു​ദ്ധീ​ക​രി​ക്കാ​നു​ള്ള പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണ​വും പോ​ത്തു​ണ്ടി​യി​ൽ പൂ​ർ​ത്തി​യാ​യി​വ​രു​ന്നു.

പോ​ത്തു​ണ്ടി ഡാ​മി​നു​സ​മീ​പം 17.58 കോ​ടി ചെ​ല​വി​ലാ​ണ് പു​തി​യ പ്ലാ​ന്‍റ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വു​ന്ന​ത്.

പ​ല്ല​ശ​ന പ​ഞ്ചാ​യ​ത്തി​ൽ പ​ല്ലാ​വൂ​രി​ൽ 33 ല​ക്ഷം ലി​റ്റ​റി​ന്‍റെ സം​ഭ​ര​ണി​യും എ​ല​വ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ വെ​ങ്കാ​യ​പ്പാ​റ​യി​ൽ 10 ല​ക്ഷം ലി​റ്റ​റി​ന്‍റെ സം​ഭ​ര​ണി​യും എ​രു​മ​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വെ​ങ്ങ​ന്നൂ​ർ നി​ര​ങ്ങാം​പാ​റ​യി​ൽ 40 ല​ക്ഷം ലി​റ്റ​റി​ന്‍റെ സം​ഭ​ര​ണി​യും നി​ർ​മി​ച്ചു. പോ​ത്തു​ണ്ടി​യി​ലെ ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ​നി​ന്ന് ജ​ല​സം​ഭ​ര​ണി​ക​ളി​ലേ​ക്കും ജ​ല​സം​ഭ​ര​ണി​ക​ളി​ൽ നി​ന്ന് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വീ​ടു​ക​ളി​ലേ​ക്കു​മാ​യി 855 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള പൈ​പ്പി​ട​ലും വീ​ടു​ക​ളി​ൽ ക​ണ​ക്്ഷ​ൻ ന​ൽ​കു​ന്ന പ്ര​വൃ​ത്തി​യു​മാ​ണ് പൂ​ർ​ത്തി​യാ​വാ​നു​ള്ള​ത്.

പ​ദ്ധ​തി നീ​ളു​ന്ന​തി​നു സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ അ​ധി​കൃ​ത​ർ നി​ര​ത്തു​ന്നു​ണ്ടെ​ങ്കി​ലും വ​കു​പ്പു​ക​ൾ ത​മ്മി​ൽ ഒ​ന്നി​ച്ചി​രു​ന്ന് ച​ർ​ച്ച ചെ​യ്താ​ൽ പ​രി​ഹ​രി​ക്കാ​വു​ന്ന​താ​ണെ​ന്ന് മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്നു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ഡു​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ഒ​രു വ​ർ​ഷം ക​ഴി​യാ​ത്ത​തി​നാ​ൽ റോ​ഡ​രി​കു​ക​ളി​ൽ പൈ​പ്പി​ടു​ന്ന​തി​നു പൊ​തു​മ​രാ​മ​ത്ത് അ​നു​മ​തി ന​ൽ​കാ​ത്ത​ത് പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് ത​ട​സ​മാ​യി നി​ൽ​ക്കു​ന്നു.