കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​നു പ​രി​ക്കേ​റ്റു
Sunday, May 12, 2024 6:17 AM IST
വ​ട​ക്ക​ഞ്ചേ​രി: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. കി​ഴ​ക്ക​ഞ്ചേ​രി അ​മ്പി​ട്ട​ൻ​ത​രി​ശ് വാ​ഴ​പ്പ​ള്ളം ചി​റ​കു​ന്നേ​ൽ വീ​ട്ടി​ൽ ബി​നേ​ഷി (42) നാ​ണ് പ​രി​ക്കേ​റ്റ​ത്.​ ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലു​മ​ണി​യോ​ടെ പ്ലാ​ച്ചി​കു​ള​മ്പ് വേ​ങ്ങ​ശേ​രി പ​ള്ളി​ക്കു സ​മീ​പത്തായിരുന്നു പ​ന്നി​യു​ടെ ആ​ക്ര​മ​ണം.​

അ​പ​ക​ട​ത്തി​ൽ തോ​ളി​നും വാ​രി​യെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബി​നേ​ഷി​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി കാ​ട്ടു​പ​ന്നി​ക​ൾ ഇ​റ​ങ്ങു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.