തടയണകളിൽ ജലസമൃദ്ധി; അറ്റകുറ്റപ്പണി ത്രിശങ്കുവിൽ
Friday, May 24, 2024 12:49 AM IST
ഷൊ​ർ​ണൂ​ർ: ക​ന​ത്ത മ​ഴ​യെതു​ട​ർ​ന്ന് പ​ട്ടാ​മ്പി ത​ട​യ​ണനി​ർ​മാ​ണം നി​ർ​ത്തി. ഭാ​ര​ത​പ്പു​ഴ​യ്ക്കു കു​റു​കെ​യു​ള്ള ത​ട​യ​ണ​യു​ടെ നി​ർ​മാ​ണ​മാ​ണ് വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കു കാ​ര​ണം അ​വ​സാ​നി​പ്പി​ച്ച​ത്. മ​ഴ​ക്കാ​ലം തു​ട​ങ്ങു​ന്ന​തി​നുമു​മ്പ് ത​ട​യ​ണ​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

പു​ഴ​യി​ൽ നീ​രൊ​ഴു​ക്ക് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഓ​ങ്ങ​ല്ലൂ​ർ ച​ങ്ങ​ണാം​കു​ന്ന് റ​ഗു​ലേ​റ്റ​ർ തു​റ​ന്ന​തും വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ശ​ക്ത​മാ​കാ​ൻ കാ​ര​ണ​മാ​യി. പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.

ത​ട​യ​ണ​യു​ടെ 85 ശ​ത​മാ​നം പ​ണി​യും പൂ​ർ​ത്തീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 17നാ​ണ് വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ത​ട​യ​ണ​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. മ​ഴ​ക്കാ​ല​ത്തി​നുമു​മ്പ് പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ മ​ണ​ലും ചെ​ളി​യും നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും മ​ഴ​യ്ക്കുമു​മ്പ് ന​ട​ത്താ​നാ​യി​ല്ല.

ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഇ​ക്കാ​ര്യം നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും റ​വ​ന്യു വ​കു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​താ​ണ് മ​ണ്ണും മ​ണ​ലും നീ​ക്കാ​ൻ ത​ട​സ്സ​മാ​യ​ത്. തൃ​ത്താ​ല പ​ട്ടാ​മ്പി നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ വേ​ന​ലി​ലെ വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നാ​ണു ഭാ​ര​ത​പ്പു​ഴ​യു​ടെ കീ​ഴാ​യൂ​ർ ന​മ്പ്രം ഭാ​ഗ​ത്തു ത​ട​യ​ണ നി​ർ​മി​ക്കു​ന്ന​ത്.

ഇ​തോ​ടെ പ​ട്ടാ​മ്പി ന​ഗ​ര​സ​ഭ​യി​ലെ​യും പ​ട്ടാ​മ്പി തൃ​ത്താ​ല മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും വേ​ന​ലി​ലെ ജ​ല ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.