വ​യോ​ജ​ന​ങ്ങ​ൾ​ക്കു ക​ട്ടി​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു
Monday, June 16, 2025 1:14 AM IST
പ​ല്ല​ശ്ശ​ന: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2024- 25 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​യോ​ജ​ന​ങ്ങ​ൾ​ക്കു ക​ട്ടി​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു. വി​ത​ര​ണോ​ദ്ഘാ​ട​നം പ​ല്ല​ശ്ശ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ. സാ​യ്‌​രാ​ധ നി​ർ​വ​ഹി​ച്ചു.

ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 65 വ​യ​സി​ന് മു​ക​ളി​ലു​ള്ള വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​ണ് ക​ട്ടി​ൽ​വി​ത​ര​ണം ന​ട​ത്തി​യ​ത്. കൂ​ടാ​തെ 60 വ​യ​സ്‌ പൂ​ർ​ത്തി​യാ​കാ​ത്ത ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട​വ​രോ കി​ട​പ്പു​രോ​ഗി​ക​ളാ​യ​വ​ർ​ക്കും ക​ട്ടി​ലു​ക​ൾ ന​ൽ​കി. 24,71,000 രൂ​പ വ​ക​യി​രു​ത്തി 700 ക​ട്ടി​ലു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​അ​ശോ​ക​ൻ അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ൽ കെ. ​അ​ന​ന്ത​ക്യ​ഷ്ണ​ൻ, കെ. ​പു​ഷ്പ​ല​ത, പി. ​വാ​സ​ന്തി, ഉ​ദ്യോ​ഗ​സ്ഥ​ർ, വ​യോ​ജ​ന​ങ്ങ​ൾ എ​ന്ന​വ​ർ പ​ങ്കെ​ടു​ത്തു.