ച​ന്ദ​ന​ഗി​രി തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ തിരുനാൾ
Monday, April 29, 2024 1:55 AM IST
ച​ന്ദ​ന​ക്കാം​പാ​റ: ച​ന്ദ​ന​ഗി​രി സെ​ന്‍റ് ജൂ​ഡ് തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. തി​രു​നാ​ൾ മേ​യ് അ​ഞ്ചി​ന് സ​മാ​പി​ക്കും. ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പ പ​ള്ളി സ​ഹ​വി​കാ​രി ഫാ. ​ജോ​സ് ക​ട​ലാ​യി​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​ജി​ബി​ൻ വ​ട്ടം​ക​ണ്ടം കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. മേ​യ് നാ​ലു വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും.

വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ര​യ്ക്കാ​ശേ​രി, ഫാ. ​ജോ​സ് ക​ട​ലാ​യി​ൽ, ഫാ. ​വി​പി​ൻ ആ​ന​ചാ​രി​ൽ, ഫാ. ​ഡെ​ന്നീ​സ് നെ​ല്ലി​ത്താ​ന​ത്ത്, ഫാ. ​ലി​ബി​ൻ എ​ഴു​പ​റ, ഫാ. ​മാ​ത്യു പൂ​വ​ശേ​രി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തെ​ക്കേ​ട​ത്ത്, ഫാ. ​ലാ​സ​ർ വ​ര​മ്പ​ക​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

നാ​ലി​ന് വൈ​കു​ന്നേ​രം ആ​റി​ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ചാ​പ്പ​ക്ക​ട​വ് ടൗ​ണി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, 7.30 ന് ​സ​മാ​പ​നാ​ശീ​ർ​വാ​ദം. അ​ഞ്ചി​ന് രാ​വി​ലെ 9.30 ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, നൊ​വേ​ന എ​ന്നി​വ​ക്ക് ഫാ. ​ഷൈ​ജു ജോ​ർ​ജ് താ​ന​പ്പ​നാ​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. 11.30 ന് ​സ്നേ​ഹ​വി​രു​ന്ന്, 12ന് ​സ​മാ​പ​നാ​ശീ​ർ​വാ​ദം എ​ന്നി​വ​യോ​ടെ തി​രു​നാ​ളി​ന് കൊ​ടി​യി​റ​ങ്ങും.