ക​ക്കോ​ട് ന​വ​പു​രം മ​താ​തീ​ത ദേ​വാ​ല​യ​ത്തി​ൽ ഉ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
Monday, April 29, 2024 1:55 AM IST
ചെ​റു​പു​ഴ: ക​ക്കോ​ട് ന​വ​പു​രം മ​താ​തീ​ത ദേ​വാ​ല​യ​ത്തി​ൽ ഉ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. മു​ന്നോ​ടി​യാ​യി ഗ്ര​ന്ഥം​നി​റ, കൊ​ടി​യേ​റ്റ്, പു​സ്ത​ക സം​വാ​ദം, അ​ക്ഷ​ര​ദീ​പം കൊ​ളു​ത്ത​ൽ, ഗ്ര​ന്ഥ​സ​മ​ർ​പ്പ​ണം എ​ന്നി​വ ന​ട​ന്നു. തു​ട​ർ​ന്നു ന​ട​ന്ന സെ​മി​നാ​ർ ഡോ.​ വൈ.​ബി.​ ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേയ് ര​ണ്ട് വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 6.30ന് ​കാ​വ്യാ​ർ​ച്ച​ന, എ​ട്ടി​ന് പു​സ്ത​ക സ​മ​ർ​പ്പ​ണം എ​ന്നി​വ ന​ട​ക്കും. മേ​യ്

മൂ​ന്നി​ന് രാ​വി​ലെ 6.30ന് ​ശാ​സ്ത്രീ​യ നൃ​ത്തോ​ത്സ​വം, ക​ലാ​മ​ണ്ഡ​ലം ബി​ന്ദു മാ​രാ​രു​ടെ മോ​ഹി​നി​യാ​ട്ടം, കൈ​കൊ​ട്ടി​ക്ക​ളി, രാ​ത്രി എ​ട്ടി​ന് സം​ഗീ​താ​ർ​ച്ച​ന, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യു​ണ്ടാ​കും. നാ​ലി​ന് രാ​വി​ലെ 10ന് ​വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്ക് സ്വീ​ക​ര​ണം, 11ന് ​പു​സ്ത പ്ര​കാ​ശ​നം, തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ബ​ഹു​ഭാ​ഷാ ക​വി​സ​മ്മേ​ള​നം രാ​ധാ​കൃ​ഷ്ണ ഉ​ളി​യ​ത്ത​ടു​ക്ക ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കുന്നേരം ആ​റി​ന് ജ്ഞാ​ന​ദീ​പം തെ​ളി​ക്ക​ൽ, 7.30ന് ​ഓ​ട്ട​ൻ​തു​ള്ള​ൽ, 8.30ന് ​നാ​ട​ക ഗാ​ന​നി​ശ. സ​മാ​പ​ന ദി​ന​മാ​യ അ​ഞ്ചി​ന് രാ​വി​ലെ ഒ​ന്പതി​ന് കാ​വ്യാ​ർ​ച്ച​ന, ഗ്ര​സ്ഥ​സ​മ​ർ​പ്പ​ണം, കൊ​ടി​യി​റ​ക്കം എ​ന്നി​വ​യോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും.