അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം
Monday, April 29, 2024 1:55 AM IST
ഇ​രി​ക്കൂ​ർ: ഐ​സി​ഡി​എ​സ് അ​ഡീ​ഷ​ണി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന ഒ​ന്പ​ത് അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ന​ട​ന്നു.​ ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് ഓ​ഫീ​സ് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​റ്റ്യാ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​രാ​യ എ​ൻ.​കെ.​ ഉ​ഷ, പ​ദ്മിനി, പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ സ​തീ​ദേ​വി, ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​രാ​യ സി​സി​ലി ബേ​ബി, കെ.​കെ.​ ര​മ​ണി, റോ​സ​മ്മ, ഇ​രി​ക്കൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പ​ർ ശ്യാ​മ​ള, പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഹെ​ൽ​പ്പ​ർ ഓ​മ​ന, കു​റ്റ്യാ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഹെ​ൽ​പ്പ​ർ ആ​ന​ന്ദ​വ​ല്ലി എ​ന്നി​ർ​ക്കാ​ണ് ഇ​രി​ക്കൂ​ർ അ​ഡീ​ഷ​ണ​ൽ ഐ​സി​ഡി​എ​സ് ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്. മെ​മ​ന്‍റോ​ക​ൾ എം​എ​ൽ​എ​യും മ​റ്റ് വി​ശി​ഷ്ടാ​തി​ഥി​ക​ളും സ​മ്മാ​നി​ച്ചു. ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​എ​സ്. ​ലി​സി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബേ​ബി തോ​ലാ​നി, ഇ​രി​ക്കൂ​ർ അ​ഡീ​ഷ​ണ​ൽ വ​നി​താ​ശി​ശു വി​ക​സ​ന ​ഓ​ഫീ​സ​ർ നി​ഷ പാ​ല​ത്ത​ട​ത്തി​ൽ, സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യ പ്ര​ഭാ​വ​തി, ഷൈ​മ, ഷൈ​ന, അ​നു​ശ്രീ യാ​ത്ര​യ​യ​പ്പ് ക​മ്മി​റ്റി അം​ഗ​ളാ​യ ലി​സി തോ​മ​സ് എ. ​ശ്രീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.