ഡൽഹിയിലെ വിവിധ സ്ഥാപനങ്ങളിലായി 359 നഴ്സുമാരുടെ ഒഴിവ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ (ILBS) 207 ഒഴിവും ഇന്ദിരാഗാന്ധി ആശുപത്രിയിൽ 152 ഒഴിവുമാണുള്ളത്.
ഐഎൽബിഎസിൽ 260 ഒഴിവ്
ഐഎൽബിഎസിൽ 260 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു വിജ്ഞാപനമായാണ് അപേക്ഷ ക്ഷണിച്ചിരിക്കന്നത്.
നഴ്സ്: ജൂണിയർ എക്സിക്യൂട്ടീവ് നഴ്സ്- 95 ഒഴിവ്.
യോഗ്യത: ബിഎസ്സി നഴ്സിംഗാണ് അടിസ്ഥാന യോഗ്യത. പ്രായം: 30 വയസ്.
എക്സിക്യൂട്ടീവ് നഴ്സ്: 94
യോഗ്യത: ബിഎസ്സി നഴ്സിംഗും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 30 വയസ് കവിയരുത്.
ജൂണിയർ നഴ്സ്: 18
യോഗ്യത: ബിഎസ്സി നഴ്സിംഗും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എംഎസ്സി നഴ്സിംഗ്.
പ്രായം: 33 വയസ്.
മറ്റ് ഒഴിവുകൾ: സീനിയർ പ്രഫസർ-ഒന്ന്, പ്രഫസർ- നാല്, അഡീഷണൽ പ്രഫസർ- രണ്ട്, അസോസിയേറ്റ് പ്രഫസർ- നാല്, കണ്‍സൾട്ടന്റ്- നാല്, ഡെപ്യൂട്ടി ഹെഡ് ഓപ്പറേഷൻ- ഒന്ന്, റെസിഡന്റ് മെഡിക്കൽ ഓഫീസർ- ഒന്ന്, ബ്ലഡ് ബാങ്ക് ഓഫീസർ- ഒന്ന്.
അപേക്ഷാ ഫീസ്: 590 രൂപ. വിമുക്തഭടൻമാർക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും 118 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസില്ല.
അപേക്ഷ ഓണ്‍ലൈനായി അയയ്ക്കണം. അവസാന തീയതി ഫെബ്രുവരി 28. www.ibs.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.