ഇ​ഗ്നോ​യി​ല്‍ ജൂ​ണി​യ​ര്‍ അ​സി​സ്റ്റ​ന്‍റ്; 200 ഒ​ഴി​വ്
ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ണ​ല്‍ ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി (ഇ​ഗ്നോ) ജൂ​ണി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് കം ​ടൈ​പ്പി​സ്റ്റി​ന്‍റെ 200 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ജ​ന​റ​ൽ- 83, എ​സ്‌‌​സി- 29, എ​സ്‌​ടി -12, ഒ​ബി​സി- 55, ഇ​ഡ​ബ്ല്യു​എ​സ്- 21 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ള്‍. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ഒ​മ്പ​ത് ഒ​ഴി​വു​ക​ളും വി​മു​ക്ത​ഭ​ട​ന്‍​മാ​ര്‍​ക്ക് 20 ഒ​ഴി​വും കാ​യി​ക​താ​ര​ങ്ങ​ള്‍​ക്കാ​യി പ​ത്ത് ഒ​ഴി​വും നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്.
ശ​മ്പ​ളം: 19,900- 63,200 രൂ​പ.

യോ​ഗ്യ​ത: പ്ല​സ്ടു, മി​നി​റ്റി​ല്‍ 40 ഇം​ഗ്ലീ​ഷ് വാ​ക്ക്/ 35 ഹി​ന്ദി വാ​ക്ക് കം​പ്യൂ​ട്ട​ര്‍ ടൈ​പ്പിം​ഗ് സ്പീ​ഡ്.
പ്രാ​യം: 18- 27 വ​യ​സ്. ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി​യി​ല്‍ എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ര്‍​ക്ക് അ​ഞ്ച് വ​ര്‍​ഷ​ത്തെ​യും ഒ​ബി​സി വി​ഭാ​ഗ​ക്കാ​ര്‍​ക്ക് മൂ​ന്ന് വ​ര്‍​ഷ​ത്തെ​യും ഇ​ള​വ് ല​ഭി​ക്കും. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് പ​ത്തു വ​ര്‍​ഷ​ത്തെ​യും ഇ​ള​വ് ല​ഭി​ക്കും. കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് അ​ഞ്ച് വ​ര്‍​ഷ​ത്തെ ഇ​ള​വു​ണ്ട്. വി​ധ​വ​ക​ള്‍​ക്കും പു​ന​ര്‍​വി​വാ​ഹം ചെ​യ്തി​ട്ടി​ല്ലാ​ത്ത വി​വാ​ഹ​മോ​ചി​ത​ക​ര്‍​ക്കും 35 വ​യ​സ് വ​രെ (എ​സ്‌​സി, എ​സ്ടി- 40 വ​യ​സ് വ​രെ) അ​പേ​ക്ഷി​ക്കാം. വി​മു​ക്ത​ഭ​ട​ന്‍​മ​ര്‍​ക്ക് നി​യ​മാ​ന​സൃ​ത വ​യ​സി​ള​വു​ണ്ട്.

പ​രീ​ക്ഷ: തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി കം​പ്യൂ​ട്ട​ര്‍ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​യു​ണ്ടാ​വും. ട​യ​ര്‍ വ​ണ്‍ പ​രീ​ക്ഷ മ​ള്‍​ട്ടി​പ്പി​ള്‍ ചോ​യ്‌​സ് മാ​തൃ​ക​യി​ലാ​യി​ര​ക്കും. ജ​ന​റ​ല്‍ അ​വേ​ര്‍​നെ​സ്, റീ​സ​ണിം​ഗ് ആ​ന്‍​ഡ് ജ​ന​റ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ്, മാ​ത്ത​മാ​റ്റി​ക്ക​ല്‍ എ​ബി​ലി​റ്റി, ഹി​ന്ദി/ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ന്‍​ഡ് കോം​പ്രി​ഹെ​ന്‍​ഷ​ന്‍, കം​പ്യൂ​ട്ട​ര്‍ നോ​ള​ജ് എ​ന്നി​വ​യി​ല്‍​നി​ന്നാ​യി​രി​ക്കും ചോ​ദ്യ​ങ്ങ​ള്‍. 150 ചോ​ദ്യ​ങ്ങ​ളു​ണ്ടാ​യി​രി​ക്കും. ആ​കെ 150 മാ​ര്‍​ക്കി​നാ​യി​രി​ക്കും പ​രീ​ക്ഷ. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം/ മൂ​വാ​റ്റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രീ​ക്ഷാ കേ​ന്ദ്ര​മു​ണ്ടാ​വും. ട​യ​ര്‍ വ​ണി​ല്‍ യോ​ഗ്യ​ത നേ​ടു​ന്ന​വ​ര്‍ ട​യ​ര്‍ ര​ണ്ടി​ല്‍ പ​രീ​ക്ഷ​യാ​യ സ്‌​കി​ല്‍ ടെ​സ്റ്റ് ടൈ​പ്പിം​ഗ് അ​ഭി​മു​ഖീ​ക​രി​ക്ക​ണം.

അ​പേ​ക്ഷാ ഫീ​സ്: 100 രൂ​പ​യും (വ​നി​ത​ക​ള്‍​ക്കും എ​സ്്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ര്‍​ക്കും 600 രൂ​പ​യും) പ്രോ​സ​സിം​ഗ് ചാ​ര്‍​ജും ജി​എ​സ്ടി​യും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ഫീ​സ് ഇ​ല്ല. ഓ​ണ്‍​ലൈ​നാ​യി ഫീ​സ് അ​ട​യ്‌​ക്ക​ണം.

അ​പേ​ക്ഷ: ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​യോ​ടൊ​പ്പം ഫോ​ട്ടോ, ഒ​പ്പ്, സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ എ​ന്നി​വ നി​ര്‍​ദി​ഷ്ട മാ​തൃ​ക​യി​ല്‍ അ​പ്‌‌‌​ലോ‌​ഡ്‍് ചെ​യ്യ​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് https://recuit ment.ntanic.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഏ​പ്രി​ല്‍ 20.