ഹോ​ബ്സ് ആ​ന്‍ഡ് ഷോ കേരളത്തിൽ പ്രദർശനത്തിനെത്തുന്നു
Thursday, July 18, 2019 11:15 AM IST
ഡേ​വി​ഡ് ലീ​റ്റ്ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ഫാ​സ്റ്റ് ആ​ന്‍റ് ദി ​ഫ്യൂ​രി​യസ് സീ​രി​സി​ലെ 2019-ലെ ​ കോ​മ​ഡി ആ​ക്ഷ​ൻ ചി​ത്ര​മാ​ണ് ഹോ​ബ്സ് ആ​ൻഡ് ഷോ. ​ഈ ചി​ത്രം ഒാ​ഗ​സ്റ്റ് രണ്ടിന് ​കേ​ര​ള​ത്തി​ലും പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

ക്രി​സ് മോ​ർ​ഗ​ൻ, ഡ്യൂ ​പി​യേ​ർ​സ് എ​ന്നി​വ​രുടേതാണ് ക​ഥ​യും തി​ര​ക്ക​ഥ​യും. ഡ്വൈൻ ജോ​ണ്‍​സ​ണ്‍, ജേസൺ ​സ്റ്റ​ഥം, ഇ​ഡ്രി​സ് എ​ൽ​ബ, വ​നീ​സാ​ക്രി​ബി, ഹെ​ല​ൻ മി​റ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് താ​ര​ങ്ങ​ൾ. ഡ്വൈ​ൻ ജോ​ണ്‍​സ​ണ്‍, ജേസൺ ​സ്റ്റ​ഥം, ക്രി​സ്മോ​ർ​ഗൻ എ​ന്നി​വ​രാ​ണ് ചിത്രം നി​ർ​മിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.