ഭൂമിയെ അടക്കി വാണിരുന്ന അദ്ഭുത ജീവികളായ ദിനോസറുകളുടെ ലോകത്തേക്ക് പ്രേക്ഷകരെ ആകർഷിക്കുന്ന ഏറ്റവും പുതിയ സിനിമ വരുന്നു. ജുറാസിക് വേൾഡ് ഫാളൻ കിംഗ്ഡം. ജെ.എ ബയോണയാണ് ഈ വിസ്മയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 1990-ൽ ആണ് ദിനോസറുകളെ വികസിപ്പിച്ചെടുത്ത സയൻസ് ഫിക്ഷൻ അഡ്വഞ്ചർ ഫിലിം പ്രദർശനത്തിനെത്തിയത്.
1993-ൽ സ്പിൽബർഗ് പ്രദർശനത്തിനെത്തിച്ച ദിനോസറുകളുടെ അദ്ഭുത ചിത്രമായ ജുറാസിക് പാർക്ക് രാജ്യാന്തര ഹിറ്റായിരുന്നു. ഈ ചിത്രത്തിന്റെ മഹാവിജയം സ്പിൽബർഗിനെക്കൊണ്ട് 2001-ലും വീണ്ടുമൊരു ജുറാസിക് പാർക്ക് പ്രദർശനത്തിനെത്തിക്കാൻ പ്രേരിപ്പിച്ചു.
സയൻസ് ഫിക്ഷൻ അഡ്വഞ്ചർ ഫിലിമുകളുടെ വിജയം ദിനോസറുകളുടെ സാമ്രാജ്യത്തെക്കുറിച്ചുള്ള സിനിമകളെ സൃഷ്ടിക്കാൻ പലർക്കും പ്രേരണയായി. അങ്ങനെയാണ് 2015-ൽ ജുറാസിക് വേൾഡ് എന്ന ചിത്രമുണ്ടായത്. തുടർന്ന് 2017-ൽ ദി ലോസ്റ്റ് വേൾഡ് ജുറാസിക് പാർക്ക് സൃഷ്ടിക്കപ്പെടുകയുണ്ടായി. ദിനോസറുകളുടെ തികച്ചും വ്യത്യസ്തമായ കഥയുമായാണ് എ.ജെ. ബയോണ 2018-ൽ ജുറാസിക് വേൾഡ് ഫാളൻ കിംഗ്ഡം എന്ന ചിത്രവുമായി വരുന്നത്.
ജൂണ്‍ എട്ടിന് ആഗോളാടിസ്ഥാനത്തിലെത്തുന്ന ഈ ചിത്രം കേരളത്തിലും റിലീസ് ചെയ്യുന്നു.
അഗ്നിപർവത സ്ഫോടനത്തിൽ തകർന്ന ഇസ്ലാനുബ്ലാറിനെക്കുറിച്ച് അവിടത്തെ ട്രെയ്നർ ആയിരുന്ന ബ്ലൂവിൽ നിന്നാണ് ദിനോസറുകൾക്കു സംഭവിച്ച കാര്യങ്ങൾ അറിയുന്നത്. അഗ്നിപർവതസ്ഫോടനത്തിൽ തകർക്കപ്പെട്ട പാർക്കിൽ നിന്നു ദിനോസറുകളെ അമേരിക്കയിലെ ലോക് വുഡ്സ് ലാർജ് എസ്റ്റേറ്റിലേക്കു കൊണ്ടുപോയി എന്ന് അവർ അറിയുന്നു.
അവയെ സംരക്ഷിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും ഇവിടെ ചില ഗൂഢാലോചനകൾ അരങ്ങേറി. ഇതോടെ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത ഒരു ഭീകരമായ അപകടത്തിന് ഭൂഖണ്ഡം സാക്ഷ്യം വഹിക്കുന്നു. ഫ്രാങ്ക് മാർഷൽ, പാട്രിക് ക്രോളി എന്നിവരാണ് നിർമാതാക്കൾ. കോളിൻ ട്രെവോറോ തിരക്കഥയും ഓസ്കർ ഫോറ ഛായാഗ്രഹണവും മൈക്കൽ ഗ്യാച്ചിനോ സംഗീതവും നിർവഹിക്കുന്നു.
ക്രിസ്പാറ്റ് ബ്രൈഡ് ടെല്ലാസ്, കൊവാഡ്, ടെഡ് ലിവിൻ, ടോബി ജോണ്‍സ്, റാഫേൽ ജസ്റ്റീസ് സ്മിത്ത്, ബി.ഡി. വോംഗ് ജയിംസ് ക്രോവെൽ തുടങ്ങിയവരാണ് അഭിനേതാക്കൾ. യൂണിവേഴ്സ് പിക്ചേഴ്സ്, അംബ്ലിൻ എന്റർടെയ്ൻമെന്റ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.