ജയിംസ് ബോണ്ട് ജ​മൈ​ക്കയി​ൽ
Thursday, June 27, 2019 11:12 AM IST
2015ൽ ​പു​റ​ത്തി​റ​ങ്ങി​യ സ്പെ​ക്ട​ർ എ​ന്ന ജ​യിം​സ് ബോ​ണ്ട് ചി​ത്ര​ത്തി​നു​ശേ​ഷം ഈ ​സീ​രീ​സി​ലെ 25-ാമത് ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ഡാ​നി​യ​ൽ ക്രെ​യ്ഗ് ത​ന്നെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ലും ജ​യിം​സ് ബോ​ണ്ട് ആ​കു​ന്ന​ത്.

ബോ​ണ്ട് വേ​ഷ​ത്തോ​ട് വി​ടപ​റ​യാ​ൻ ക്രെ​യ്ഗ് നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഈ ​ചി​ത്രത്തിൽ കൂ​ടി ബോ​ണ്ട് വേ​ഷ​മ​ണി​യാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ജ​മൈ​ക്കയി​ലെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് രം​ഗ​ങ്ങ​ളാ​ണ് ഒ​രു മി​നിറ്റ് ദൈ​ർ​ഘ്യ​മു​ള്ള ടീ​സ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കാ​രി ജോ​ജി ഫു​കു​നാ​ഗ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഓ​സ്ക​ർ അ​വാ​ർ​ഡ് ജേ​താ​വ് റ​മി മാ​ലെ​ക് ചി​ത്ര​ത്തി​ൽ വി​ല്ല​ൻ വേ​ഷ​ത്തി​ലെ​ത്തു​ന്നു. റാ​ൾ​ഫ് ഫി​ൻ, ന​വോ​മി ഹാ​രി​സ്, റോ​റി കി​ന്നി​യ​ർ, ലീ ​സി​ഡ​ക്സ്, ജെ​ഫ്രി റൈ​റ്റ്, അ​നാ ഡി ​അ​ർ​മാ​സ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ഇ​യോ​ൺ പ്രൊ​ഡ​ക്ഷ​ൻ​സ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.