പ്രസിദ്ധമായ ജംഗിള്‍ ബുക്ക് കഥകളെ ആസ്പദമാക്കി നിർമിക്കുന്ന മൗഗ്ലിയെന്ന സിനിമയിൽ ഇന്ത്യക്കാർക്കായി ഒരു അദ്ഭുതം ഒളിച്ചുവച്ചിട്ടുണ്ടെന്ന് ചിത്രത്തിലെ പ്രധാന അഭിനേതാക്കളിലൊരാളായ നടി ഫ്രീദ പിന്റോ. എന്നാൽ അതെന്താണെന്ന് വെളിപ്പെടുത്തി സസ്പെൻസ് കളയാനില്ലെന്നും താരം പറയുന്നു.
ചിത്രത്തിൽ ഇന്ത്യക്കാരനായ രോഹൻ ചന്ദൻ ആണ് മൗഗ്ലിയെ അവതരിപ്പിക്കുന്നത്. രോഹന്റെ അഭിനയത്തെ പ്രശംസിച്ച നടി സിനിമ ഇന്ത്യക്കാർക്ക് വളരെയധികം ഇഷ്ടപ്പെടുമെന്നും പറയുന്നു.
ഇന്ത്യയിലെ വനങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. ആന്‍ഡി സെര്‍കിസ് സംവിധാനം ചെയ്ത മൗഗ്ലി ഉടൻ പ്രദർശനത്തിനെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.