പുതിയ ജയിംസ് ബോണ്ട് ചിത്രത്തിന് പേരായി
Thursday, August 22, 2019 5:04 PM IST
പു​തി​യ ജ​യിം​സ് ബോ​ണ്ട് ചി​ത്ര​ത്തി​ന് പേ​രാ​യി. നോ ​ടൈം ടു ​ഡൈ എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ബോ​ണ്ട് പ​ര​ന്പ​ര​യി​ലെ 25ാമ​ത്തെ ചി​ത്ര​മാ​ണ് നോ ​ടൈം ടു ​ഡൈ. ഡാ​നി​യ​ല്‍ ക്രേ​ഗ് ത​ന്നെ ആ​ണ് പു​തി​യ ചി​ത്ര​ത്തി​ലും ജ​യിം​സ് ബോ​ണ്ട് ആ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. ഓസ്‍​ക​ര്‍ ജേ​താ​വ് റ​മി മ​ലേ​ക് ആ​ണ് ചി​ത്ര​ത്തി​ലെ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സി​നി​മ​യ്ക്ക് പേ​രി​ട്ട വാ​ർ​ത്ത സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ച​ത്. കാ​രി ജോ​ജി ഫു​കു​നാ​ഗ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. റാ​ൽ​ഫ് ഫി​യെ​ൻ​സ്, റോ​റി കി​ന്നി​യ​ർ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ടാ​കും.

അ​ഞ്ചാം ത​വ​ണ‍​യാ​ണ് ഡാ​നി​യ​ൽ ക്രേ​ഗ് ജ​യിം​സ് ബോ​ണ്ട് ആ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. 2006ൽ ​പു​റ​ത്തി​റ​ങ്ങി​യ കാ​സി​നോ റോ​യ​ലി​ൽ ആ​ണ് ഡാ​നി​യ​ൽ ക്രേ​ഗ് ആ​ദ്യം ജ​യിം​സ് ബോ​ണ്ടി​ന്‍റെ കു​പ്പാ​യ​മ​ണി​യു​ന്ന​ത്. പി​ന്നീ​ട് ക്വാ​ണ്ടം ഓ​ഫ് സോ​ലാ​സ്, സ്കൈ​ഫാ​ൾ, സ്പെ​ക്ട​ർ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും ജ​യിം​സ് ബോ​ണ്ടാ​യി വേ​ഷ​മി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.