സൂപ്പർ ഹിറ്റ് ഹോളിവുഡ് ചിത്രം ഗോസ്റ്റ് റൈഡറിൽ ഗോസ്റ്റ് റൈഡറായി എത്തി ഹോളിവുഡിലെ സൂപ്പർ സ്റ്റാറായി മാറിയ അഭിനേതാവായിരുന്നു നിക്കോളാസ് കേജ്.ഒരു കാലത്ത് ഹോളിവുഡിലെ ഏറ്റവും മൂല്യമുള്ള നായകൻമാരിൽ ഒരാളായിരുന്ന നിക്കോളാസ് കേജിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് അന്തംവിടുകയാണ് സൈബർ ലോകം.
പത്തു വർഷം മുന്പ് 15 കോടി ഡോളറായിരുന്നു നിക്കോളാസ് കേജിന്റെ ആസ്തി. എന്നാൽ 54കാരനായ ഈ അഭിനേതാവ് ഇപ്പോൾ 63 ലക്ഷം രൂപ നികുതി അടയ്ക്കാൻകൊടുക്കാനില്ലാതെ വിഷമിക്കുകയാണ്. വെള്ളമടിച്ചോ അറിയില്ലാത്ത ബിസിനസ് ചെയ്തോ ഒന്നുമല്ല കുറച്ചു സാധനങ്ങൾ വാങ്ങിയാണ് കേജ് തന്റെ കാശെല്ലാം തീർത്തത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഡംബര വീടുകൾ വാങ്ങുകയായിരുന്നു ആദ്യം കേജിന്റെ ഹോബി.ഒരു സമയത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 ആഡംബര വീടുകൾ ഈ ഓസ്കർ ജേതാവിനുണ്ടായിരുന്നു. ഇതിൽ മൂന്ന് പഴയ കൊട്ടാരങ്ങളും ഉൾപ്പെട്ടിരുന്നു.പിന്നീട് അവയെല്ലാം നോക്കിനടത്താൻ കഴിയാതായതോടെ വാങ്ങിയതിലും കുറഞ്ഞ വിലയ്ക്ക് വിറ്റു.
പ്രേതബാധയുടെ പേരിൽ കുപ്രസിദ്ധമായ അമേരിക്കയിലെ ഒരു വീടും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.പിന്നീട് 30 ലക്ഷം ഡോളറിന് ആൾത്താമസമില്ലാത്ത ഒരു ദ്വീപ് വാങ്ങി. വരുമാനമൊന്നുമില്ലാതെ കാടുകയറി കിടക്കുകയാണ് ഈ ദ്വീപിപ്പോൾ.
മരിച്ചുപോയവരുടെ തലയിൽനിന്ന് തലയോട്ടി നീക്കം ചെയ്തതിന് ശേഷം അവ ചുരുക്കി സൂക്ഷിക്കുന്ന ഒരു രീതി ആമസോണിലെ ചില ഗോത്രവർഗക്കാരുടെ ഇടയിലുണ്ടായിരുന്നു. ഇത്തരത്തിലുള്ള ആറു പിഗ്മി തലകൾ കേജിന്റെ കൈവശമുണ്ട്. ഇവ ഭാഗ്യം കൊണ്ടുവരും എന്ന വിശ്വാസത്തിലാണ് ലക്ഷങ്ങൾ മുടക്കി ഈ തലകൾ വാങ്ങിയത്.
ന്യൂ ഓർലിയൻസിലെ ഒന്പത് അടി ഉയരമുള്ള ഒരു ശവക്കോട്ടയും കേജ് വാങ്ങി. ഹോളിവുഡ് അഭിനേതാവ് ലിയനാർഡോ ഡി കാപ്രിയോയോട് മത്സരിച്ച് മൂന്നു കോടി ഡോളറിനാണ് ഒരു ദിനോസറിന്റെ തല കേജ് വാങ്ങിയത്. ഒരിക്കൽ ഒന്നര ലക്ഷം ഡോളർ കൊടുത്ത് കേജ് ഒരു നീരാളിയെ വാങ്ങി. ഇതെന്തിനാണെന്ന് ചോദിച്ചപ്പോൾ നീരാളിയിൽനിന്ന് അഭിനയം പഠിക്കാനാണ് എന്നതായിരുന്നു മറുപടി. ഇതിനെല്ലാം പുറമെ ഇടയ്ക്കിടെ ആഡംബരക്കാറുകൾ മാറിമാറി വാങ്ങിയും കേജ് പണംപൊടിച്ചു.
പണം മുടക്കിയവയിൽ നിന്നൊന്നും വരുമാനമില്ലാതെ വന്നതാണ് കേജിന് പണിയായത്. പ്രായമായതോടെ സിനിമയിൽ അവസരങ്ങളും കുറഞ്ഞു. ഇപ്പോൾ കൈയിലുള്ള ആഡംബര വസ്തുക്കൾക്ക് നികുതി അടയ്ക്കാൻ പണമില്ലാതെ വിഷമിക്കുകയാണ് നിക്കോളാസ് കേജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.