2013-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം പസഫിക്ക് റിമ്മിന് രണ്ടാം ഭാഗമെത്തുന്നു. "പസഫിക് റിം: അപ്റൈസിംഗ്' എന്നു പേരിട്ടിരിക്കുന്ന ചിത്രം ഈമാസം 23ന് തീയറ്ററുകളിലെത്തും. സ്റ്റീവൻ എസ്. ഡെഗ്ഗ് സംവിധാനം ചെയ്ത അമേരിക്കൻ സയൻസ് ഫിക്ഷൻ ചിത്രമായ പസഫിക് റിം: അപ്റൈസിംഗ്' മനുഷ്യനിർമിതമായ സൂപ്പർ മെഷീനുകളും മനുഷ്യവർഗത്തെ നശിപ്പിക്കാൻ സമുദ്രത്തിനടിയിൽ നിന്നുപോലും വരുന്ന ജീവികളുമായുള്ള കനത്ത പോരാട്ടങ്ങളാണ് അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ ജോണ്യോക, ജിംഗ്ടിയാൻ, സ്ക്കോട്ട് ഈസ്റ്റ് വുഡ് തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. ഛായാഗ്രഹണം ഡാൻമിന്റേൽ. ചിത്രസംയോജനം ഡാഞ്ച് സ്റ്റെയിൻ ബർഗ്. ജോണ് ജിഷ്നി, ഫെമി ഓഗണ്സ്, മേരിപൗലന്റ തുടങ്ങിയവരാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.