ബാറ്റ്മാനാകാൻ പാറ്റിൻസൺ
Monday, June 3, 2019 6:53 PM IST
പ്ര​ശ​സ്ത​മാ​യ ബാ​റ്റ്മാ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ഇ​നി അ​വ​ത​രി​പ്പി​ക്കു​ന്ന​ത് റോ​ബ​ര്‍​ട്ട് പാ​റ്റി​ന്‍​സ​ണ്‍ ആ​യി​രി​ക്കും. മാ​റ്റ് റീ​വി​സി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ 2021 ല്‍ ​ഇ​റ​ങ്ങു​ന്ന ദ ​ബാ​റ്റ്മാ​ന്‍ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് റോ​ബ​ർ​ട്ട് പാ​റ്റി​ന്‍​സ​ണ്‍ ബാ​റ്റ്മാ​ന്‍റെ വേ​ഷ​മ​ണി​യു​ക. ഇ​തോ​ടെ ബാ​റ്റ്മാ​ന്‍ ആ​കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി​യാ​കും പാ​റ്റി​ൻ​സ​ൺ.

1943ൽ ​ലൂ​യി​സ് വി​ൽ​സ​ൺ ആ​ണ് ആ​ദ്യ​മാ​യി ബാ​റ്റ്മാ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ സ്ക്രീ​നി​ൽ ആ​വി​ഷ്ക​രി​ച്ച​ത്. വാ​ൽ കി​ൽ​മ​ർ, ജോ​ർ​ജ് ക്ലൂ​ണി, ബെ​ൻ അ​ഫ്ലെ​ക്ക്, മൈ​ക്കേ​ൽ കീ​റ്റ​ൺ, ക്രി​സ്റ്റ്യ​ൻ ബേ​ൽ എ​ന്നീ പ്ര​ഗ​ത്ഭ​ർ വെ​ള്ളി​ത്തി​ര​യി​ൽ ബാ​റ്റ്മാ​നെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത ബാ​റ്റ്മാ​ൻ റോ​ബ​ർ​ട്ട് പാ​റ്റി​ൻ​സ​ൺ ആ​യി​രി​ക്കു​മെ​ന്നു​ള്ള കാ​ര്യം ഹോ​ളി​വു​ഡ് നി​ര്‍​മ്മാ​താ​ക്ക​ള്‍ വാ​ര്‍​ണ​ര്‍ ബ്ര​ദേ​ഴ്സും ഡി​സി കോ​മി​ക്സും സ്ഥി​രീ​ക​രി​ച്ചു.

ഏ​റ്റ​വും ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ബാ​റ്റ്മാ​ന്‍ വേ​ഴ്സ​സ് സൂ​പ്പ​ര്‍​മാ​ന്‍, ജ​സ്റ്റി​സ് ലീ​ഗ് എ​ന്നീ ബാ​റ്റ്മാ​ൻ ചി​ത്ര​ങ്ങ​ൾ പ​രാ​ജ​യ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.