ഫുട്ബോൾ ടീമിലെ പന്ത്രണ്ട് കുട്ടികളും ഒരു കോച്ചും തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയത് ഞെട്ടലോടെയാണ് ലോകം വായിച്ചറിഞ്ഞത്. ഒരുതരി വെളിച്ചം പോലും കടന്നു വരാത്ത ചെളിയും വെള്ളവും നിറഞ്ഞ ആ ഗുഹയിൽ നിന്നും സാഹസികമായി അവരെ പുറത്തെത്തിച്ച രക്ഷാപ്രവർത്തകരെ അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുകയാണ് ലോകം. ഇപ്പോഴിതാ ഈ അപകടം സിനിമയാകുകയാണ്.
ഹോളിവുഡ് സിനിമ നിർമാണ കമ്പനിയായ പ്യൂവർ ഫ്ലിക്സിന്റെ ഉടമ മൈക്കൽ സ്കോട്ടാണ് കുട്ടികൾ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ ദിനങ്ങളെ ബിഗ് സ്ക്രീനിലേക്ക് എത്തിക്കുന്നത്. മൈക്കൽ സ്കോട്ടും സംഘും തായ്ലൻഡിലെ ഈ ഗുഹയിൽ എത്തിയിരുന്നു. മാത്രമല്ല ആദ്യഘട്ടമെന്നോണം കുട്ടികളുടെ ബന്ധുക്കളുടെയും രക്ഷാപ്രവർത്തകരുടെയും അനുഭവങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഗുഹയ്ക്കുള്ളിലെ രംഗങ്ങൾ പ്രമുഖ താരങ്ങളെ വെച്ച് പിന്നീട് ചിത്രീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ലോകജനതയെ മുഴുവൻ അമ്പരപ്പിച്ച ഈ സംഭവം ബിഗ് സ്ക്രീനിൽ കാണുമ്പോൾ സിനിമാ പ്രേമികളെ ഞെട്ടിപ്പിക്കുമെന്ന് സംശയം വേണ്ട.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.