പൈരറ്റ്സ് ഓഫ് കരീബിയൻ പരമ്പരയിലെ ക്യാപ്റ്റൻ ജാക്ക് സ്പാരോ എന്ന കഥാപാത്രം കൊണ്ട് ലോകമെമ്പാടും ആരാധകരെ സമ്പാദിച്ച നടനാണ് ഹോളിവുഡ് താരം ജോണി ഡെപ്പ്. അദ്ദേഹം അവിസ്മരണീയമാക്കിയ ഈ കഥാപാത്രത്തെക്കുറിച്ചുള്ള ദുഖകരമായ വാർത്തയാണ് ഹോളിവുഡിൽ നിന്നുമെത്തുന്നത്. കാരണം ചിത്രത്തിൽ നിന്നും അണിയറപ്രവർത്തകർ ജോണി ഡെപ്പിനെ മാറ്റിയിരിക്കുകയാണ്.
ചിത്രത്തിൽ നിന്നും ജോണി ഡെപ്പിനെ ഡിസ്നി സ്റ്റുഡിയോസ് നീക്കം ചെയ്തതായി തിരക്കഥാകൃത്ത് സ്റ്റുവാർട്ട് ബിറ്റിയാണ് അറിയിച്ചത്. താരത്തിന്റെ സാമ്പത്തിക പരാധീനതകളും കുടുംബ പ്രശ്നങ്ങളുമാണ് ഇത്തരമൊരു നടപടി സ്വീകരിക്കുവാൻ അണിയറപ്രവർത്തകരെ പ്രേരിപ്പിച്ചതെന്ന് അറിയാൻ സാധിക്കുന്നു. എന്നാൽ ജോണി ഡെപ്പിനു പകരം ക്യാപ്റ്റൻ സ്പാരോയായി അണിയറപ്രവർത്തകർ ആരെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.